പഴയകാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പല സിനിമാ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഒരു കാലത്ത് യുവാക്കളുടെ ഇഷ്ട താരമായിരുന്ന നടൻ മാധവൻ തന്റെ ഭാര്യയ്ക്കൊപ്പമുളള പഴയകാല ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുളളത്. ഫൊട്ടോയിലേത് മാധവനാണെന്ന് പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല.

Madhavan, ie malayalam

1999 ലാണ് മാധവനും സരിതയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 14 കാരനായ വേദാന്ത് മകനാണ്. നീന്തൽ താരമാണ് വേദാന്ത്. കഴിഞ്ഞ ഏഷ്യൻ ഏജ് ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്കായി വേദാന്ത് വെളളി നേടിയിരുന്നു. കഴിഞ്ഞ വർഷം മകൻ വേദാന്തിനൊപ്പമുളള മനോഹരമായൊരു ചിത്രം മാധവൻ പോസ്റ്റ് ചെയ്തിരുന്നു.

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രമാണ് മാധവന്റേതായി റിലീസിനൊരുങ്ങുന്നത്. റോക്കറ്ററി’യിൽ ഐഎസ്ആർഒ ശാസ്ത്രഞ്ജനായ നമ്പി നാരായണനായാണ് മാധവൻ അഭിനയിക്കുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘റോക്കറ്ററി’. സംവിധായകൻ ആനന്ദ് മഹാദേവനൊപ്പം ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്.

Read Also: ചിരിയഴകുമായി മാളവിക മോഹനൻ; ചിത്രങ്ങൾ

View this post on Instagram

Wish you all a very happy Valentine’s Day folks .

A post shared by R. Madhavan (@actormaddy) on

സിമ്രൻ ആണ് ചിത്രത്തിലെ നായിക. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും ചിത്രം ഫോക്കസ് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook