വിവാഹ വാർഷിക ദിനത്തിൽ ഭാര്യയ്ക്കൊപ്പമുളള സെൽഫി പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവയ്ക്കുകയാണ് മാധവൻ. ഇൻസ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിർജേയ്ക്കൊപ്പമുളള സെൽഫി പ്രണയം നിറഞ്ഞ അടിക്കുറിപ്പോടെ മാധവൻ പോസ്റ്റ് ചെയ്തത്.
Read More: ഒടുവിൽ അമ്മ പറഞ്ഞതു കേട്ടു; രണ്ടു വർഷത്തിനു ശേഷം താടി വടിച്ച് മാധവൻ
“നിന്നെ ആത്മസഖിയായി കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണെന്ന് എത്ര ചിന്തിച്ചാലും പറഞ്ഞാലും മതി വരില്ല സരിത. വിവാഹവാര്‍ഷികാശംസകള്‍ എന്റെ പ്രണയമേ. ദൈവത്തോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല,” മാധവൻ കുറിച്ചു.
1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. പിന്നീട് സരിത എയർ ഹോസ്റ്റസ് ആകുകയായിരുന്നു. അതിനു ശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. മാധവനും സരിതയും 1999 ലായിരുന്നു വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും. ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.
വിവാഹശേഷം 2000ത്തിലാണ് മാധവന് ആദ്യമായി നായകനായ മണിരത്നം ചിത്രം ‘അലൈപായുതേ’ റിലീസാകുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മാധവൻ തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന താരമായി.
മാധവന്റെ മിക്ക ചിത്രങ്ങളിലും കോസ്റ്റ്യൂം ഡിസൈനറായി സരിത പ്രവര്‍ത്തിച്ചിരുന്നു. 2005ലാണ് ഇരുവര്‍ക്കും മകന് വേദാന്ത് ജനിക്കുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook