നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കിയൊരുങ്ങുന്ന ‘റോക്കട്രി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും കൗതുകമുണർത്തുന്നൊരു ഫോട്ടോ കൂടി സമൂഹമാധ്യമങ്ങളിലെത്തിയിരിക്കുകയാണ്. രൂപത്തിലും ലുക്കിലും വേഷത്തിലുമൊക്കെ അപാരമായ സാദൃശ്യത്തോടെയിരിക്കുന്ന ഒർജിനൽ നമ്പി നാരായണനും സിനിമയിൽ നമ്പി നാരായണനെ അവതരിപ്പിക്കുന്ന നടൻ മാധവനും. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും നരച്ച താടിയും കണ്ണടയുമൊക്കെയായി ഇരിക്കുന്ന ഇരുവരെയും കണ്ടാൽ ആരാണ് യഥാർത്ഥ നമ്പി നാരായണൻ എന്നു രണ്ടാമതൊന്നു കൂടി നോക്കാതിരിക്കാനാവില്ല. ഗംഭീര മേക്കോവറിലുള്ള ‘റോക്കട്രി’ ലൊക്കേഷനിലെ ചിത്രം മാധവൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

After 14 hrs on the chair.. Who is who is WHO??? #rocketryfilm @tricolourfilm @media.raindrop

A post shared by R. Madhavan (@actormaddy) on

പതിനാല് മണിക്കൂറുകളോളം മേക്കപ്പിനു വേണ്ടി ചെലവഴിച്ചാണ് മാധവൻ ഈ നമ്പി നാരായണൻ ലുക്കിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസം മണിക്കൂറുകൾ നീണ്ട മേക്കപ്പ് സെക്ഷന്റെ ഒരു വീഡിയോയും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. രണ്ടുവർഷമെടുത്താണ് നമ്പി നാരായണൻ എന്ന കഥാപാത്രത്തെ താൻ മനസ്സിലാക്കിയതെങ്കിൽ ആ ലുക്ക് അതുപോലെ ലഭിക്കാനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത് എന്നായിരുന്നു മേക്കപ്പ് സെക്ഷനെ കുറിച്ചുള്ള മാധവന്റെ കമന്റ്.

Read more: എങ്ങനെയിരിക്കും എന്നറിയില്ല: നമ്പി നാരായണന്‍ ആവാന്‍ ചുട്ടി കുത്തി മാധവന്‍

ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണനെന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നതിനൊപ്പം തന്നെ ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്. ചിത്രത്തിൽ നായിക ഇല്ലെന്ന് മുൻപ് മാധവൻ വെളിപ്പെടുത്തിയിരുന്നു. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നതെന്ന് മാധവൻ വ്യക്തമാക്കിയിരുന്നു. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. മലയാളിയും ‘ക്യാപ്റ്റൻ’ സിനിമയുടെ സംവിധായകനുമായ പ്രജേഷ് സെനും ചിത്രത്തിന്റെ സംവിധാനസഹായിയായി മാധവനൊപ്പമുണ്ട്.

“ചിലപ്പോഴൊക്കെ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് തെറ്റ് ചെയ്യുന്നതിന് തുല്യമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് നീതി വാങ്ങിക്കൊടുക്കുന്നതിലൂടെ ഈ രാജ്യത്തിനോട് തന്നെയാണ് നാം നീതി പുലര്‍ത്തുന്നത്. അതുകൊണ്ട് ഏഴുമാസത്തോളം എഴുതിയ തിരക്കഥ ഞാന്‍ വലിച്ചെറിഞ്ഞു. പിന്നീട് ഒന്നര വര്‍ഷമെടുത്താണ് പുതിയ തിരക്കഥ എഴുതിയത്. ആനന്ദ് മഹാദേവനും മറ്റുള്ളവര്‍ക്കുമൊപ്പം ചേര്‍ന്നാണ് അത് പൂര്‍ത്തിയാക്കിയത്,” തിരക്കഥയെഴുത്തിനെ കുറിച്ച് മാധവൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ. “എനിക്കുറപ്പാണ് രാജ്യത്തെ 95 ശതമാനം ആളുകള്‍ക്കും നമ്പി നാരായണന്‍ ആരെന്ന് അറിയില്ല. അത് തീര്‍ച്ചയായും ഒരു ക്രൈമാണെന്ന് ഞാന്‍ കരുതുന്നു. ഇനി അറിയാവുന്ന ബാക്കി അഞ്ച് ശതമാനം ആളുകള്‍ക്ക് അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും എന്തെന്ന് അറിയില്ല,” മാധവന്‍ കൂട്ടിച്ചേർക്കുന്നു. ഏറെനാളത്തെ നിയമയുദ്ധത്തിനു ശേഷം നീതി നേടിയെടുത്ത നമ്പി നാരായണൻ എന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞന്റെ ജീവിതത്തിന്റെ അധികമാരും അറിയാത്ത ഏടുകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്.

 

View this post on Instagram

 

Getting all set for the golden moment .. just days from the shoot. Look test on in full swing #Rocketryfilm #shotoniPhoneXSMax

A post shared by R. Madhavan (@actormaddy) on

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook