രസകരമാണ് എന്നാൽ സങ്കടകരവും; വിമാനത്തിൽ ഒറ്റക്ക് യാത്ര ചെയ്ത അനുഭവം പറഞ്ഞ് മാധവൻ

പുതിയ ചിത്രമായ “അമേരിക്കി പണ്ഡിറ്റി”ന്റെ ഷൂട്ടിങ്ങിനായി ദുബായിലേക്ക് യാത്രചെയ്തപ്പോൾ എടുത്തതാണ് വീഡിയോ

madhavan, r madhavan, madhavan instagram, madhavan instagram video, madhavan flight video, madhavan travels alone in flight, flying alone in flight, madhavan news, bollywood news,ie malayalam

തമിഴകത്തിന്റെ പ്രിയതാരം ആർ മാധവന് അസാധാരണമായ ഒരു അവസരമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഒരു ബോയിങ് വിമാനത്തിൽ ഒറ്റക്ക് സഞ്ചരിക്കാനുള്ള അവസരം. എന്നാൽ ഇത് വളരെ സങ്കടകരമായ അവസരമായി പോയി എന്നാണ് മാധവൻ പറയുന്നത്.

സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തനിക്ക് ലഭിച്ച അസാധാരണ അവസരത്തെ കുറിച്ചു മാധവൻ പറഞ്ഞത്. ദുബായിലേക്കുള്ള യാത്രയിലാണ് മാധവന് ഒറ്റക്ക് വിമാനത്തിൽ സഞ്ചരിക്കേണ്ടി വന്നത്.

ജൂലൈ 26നു ഷൂട്ട് ചെയ്ത വീഡിയോയാണ് മാധവൻ പോസ്റ്റ് ചെയ്തത്. “രസകരം പക്ഷേ സങ്കടകരവും. ഇതെല്ലാം വേഗം അവസാനിച്ചു പ്രിയപ്പെട്ടവർ ഒരുമിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു” എന്ന് കുറിച്ചുകൊണ്ടാണ് മാധവൻ വീഡിയോ പങ്കുവച്ചത്. പുതിയ ചിത്രമായ “അമേരിക്കി പണ്ഡിറ്റി”ന്റെ ഷൂട്ടിങ്ങിനായി ദുബായിലേക്ക് യാത്രചെയ്തപ്പോൾ എടുത്തതാണ് വീഡിയോ.

തിരക്കൊഴിഞ്ഞ വിമാന ടെർമിനലും ആളില്ലാത്ത വിമാനത്തിലെ ബിസിനസ്സ് ക്ലാസും മാധവൻ വീഡിയോയിൽ പകർത്തിയിട്ടുണ്ട്.

Also read: ഈ ചിത്രത്തിലെ യുവതാരങ്ങളെ മനസ്സിലായോ?

മലയാളത്തിൽ ദുൽഖർ നായകനായ ‘ചാര്‍ലി’യുടെ തമിഴ് റീമേക്കായ ‘മാര’യാണ് മാധവന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ‘അമേരിക്കി പണ്ഡിറ്റി’ന് പുറമെ ‘റോക്കട്രി ദി നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിലാണ് മാധവൻ ഇപ്പോൾ അഭിനയിക്കുന്നത്. ഈ അടുത്ത് ‘ഡീകപ്പിള്‍ഡ്’ എന്ന നെറ്റ്ഫ്ളിക്സ് സിരീസിന്‍റെ ആദ്യ സീസണ്‍ ചിത്രീകരണവും മാധവൻ പൂർത്തിയാക്കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Madhavan flies solo to dubai glimpse of empty aircraft airport watch

Next Story
പത്തു മണി മുതൽ ക്യാപ്‌ഷൻ ആലോചിച്ച് മടുത്തുവെന്ന് അഹാന; എങ്ങനെ ഇത് സാധിക്കുന്നു എന്ന് ആരാധികAhaana Krishna, അഹാന കൃഷ്ണ,, Ahaana Krishna instagram, ahaana photos, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com