രക്ഷാബന്ധൻ, സ്വാതന്ത്ര്യ ദിനം, ആവണി അവിട്ടം എന്നിവയോടനുബന്ധിച്ചു നടൻ മാധവൻ ഇന്നലെ ഇൻസ്റ്റഗ്രാമിൽ തന്റെ കുടുംബ ചിത്രം പങ്കു വച്ചിരുന്നു.  അച്ഛൻ, മകൻ എന്നിവരോടൊപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് മാധവൻ തന്റെ ആശംസയോടൊപ്പം പോസ്റ്റ് ചെയ്തത്. വീട്ടിലെ പൂജാമുറിൽ മൂന്നു തലമുറക്കാർ ഇരിക്കുന്ന ചിത്രത്തിന് ആരാധകർ കൈയ്യടിച്ചപ്പോൾ മറ്റൊരു കൂട്ടം ആളുകൾ അതിന്റെ പശ്ചാത്തലത്തിൽ ഗണപതിയുടെ വിഗ്രഹത്തിനു അരികിലിരിക്കുന്ന ഒരു കുരിശിലേക്കാണ്  ശ്രദ്ധ പതിപ്പിച്ചത്.

Read Here: രക്ഷാബന്ധൻ ചിത്രങ്ങൾ പങ്കു വച്ച് ഐശ്വര്യ റായ്

“ഇവിടെ എന്തിനാണ് ഒരു കുരിശ്? ഇതെന്താ അമ്പലമാണോ? നിങ്ങളോടുള്ള ബഹുമാനം നഷ്ടപ്പെട്ടിരിക്കുന്നു.  ക്രിസ്ത്യൻ പള്ളികളിൽ ഹിന്ദു ദൈവങ്ങൾ ഉണ്ടാവാറുണ്ടോ?  ഇന്ന് നിങ്ങൾ ചെയ്തത് ഒരു ഫേക്ക് ഡ്രാമയാണ്,” ജിക്സ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നും ഉയർന്ന വിമർശനം ഇങ്ങനെ.

അതിനു കുറിക്കു കൊള്ളുന്ന മറുപടിയുമായി  താരവുമെത്തി.

“നിങ്ങളെപ്പോലുള്ള ആളുകൾ എന്നെ ബഹുമാനിക്കുന്നുണ്ടോ എന്നത് എനിക്ക് വിഷയമേയല്ല.  നിങ്ങൾക്ക് വേഗം സുഖപ്പെടട്ടെ.  നിങ്ങളുടെ അസുഖത്തിന്റെ തിമിരം കൊണ്ടാവാം, അവിടെ (പൂജാ മുറിയിൽ) ഉള്ള സുവർണ ക്ഷേത്രത്തിന്റെ പടം നിങ്ങൾ കാണാതെ പോയതും ഞാൻ സിഖ് മതത്തിലേക്ക് മാറിയോ എന്ന് ചോദിക്കാഞ്ഞതും,” മാധവൻ മറുപടി കുറിപ്പിൽ പറഞ്ഞു.

തനിക്കു ദർഗകളിൽ നിന്നും, ലോകത്തെ എല്ലാ പുണ്യസ്ഥലങ്ങളിൽ നിന്നും  അനുഗ്രഹം ലഭിച്ചിട്ടുണ്ട്.

“എന്റെ വീട്ടിൽ എല്ലാ ജാതി-മതക്കാരും ഉണ്ട്.  ഞങ്ങൾ പൊതുവായ ഒരിടത്തു നിന്നാണ് പ്രാർഥിക്കുന്നത്.  ഞാൻ ആരാണ് എന്നും, എന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കാനും കുഞ്ഞുനാൾ മുതലേ എന്നെ പഠിപ്പിച്ചിട്ടുണ്ട്.  അതുപോലെ തന്നെ എല്ലാ മത-വിശ്വാസങ്ങളെയും ആദരിക്കാനും.”

Read More: അച്ഛന്റെ അഭിമാനതാരം: ദേശീയ തലത്തില്‍ നീന്തലില്‍ സ്വര്‍ണ്ണം നേടി നടന്‍ മാധവന്റെ മകന്‍ വേദാന്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook