നടന്‍ മാധവന് ബൈക്കുകളോടുളള പ്രിയം ഏറെ പ്രശസ്തമാണ്. അവസാനമായി പുറത്തിറങ്ങിയ വിക്രം വേദയിലും സംവിധായകൻ അദ്ദേഹത്തിന്റെ ഈ ബൈക്ക് പ്രേമം കൂട്ടിക്കെട്ടുകയും ചെയ്തിട്ടുണ്ട്. നിരവധി ബൈക്കുകള്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. അതിലേക്ക് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.

ഇത്തവണ വന്നത് ഗമ ഒരല്‍പം കൂടുതലുളള ഒരാളാണ്. 40 ലക്ഷത്തോളം രൂപ വിലയുളള ‘ദ ഇന്ത്യന്‍ റോഡ്മാസ്റ്റര്‍’ ആണ് അദ്ദേഹം ദീപാവലിക്ക് സ്വന്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം വിവരം പുറത്തുവിട്ടത്.

വിക്രം വേദയുടെ ഗംഭീര വിജയത്തിന് ശേഷം ഹിന്ദി സൈ-ഫൈ ചിത്രമായ ‘ചന്ദാ മാമ ദൂര്‍ കെ’ എന്ന ചിത്രത്തിലാണ് മാധവൻ അഭിനയിക്കുന്നത്. അതിന് ശേഷം മറ്റൊരു തമിഴ് ചിത്രത്തിലും അദ്ദേഹം അഭിനയിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook