അറിയപ്പെടുന്ന നടനാവണമെന്ന് 28 വർഷങ്ങൾക്കു മുൻപ് തന്നെ മാധവൻ ആഗ്രഹിച്ചിരുന്നു. മാധവന്റെ ആഗ്രഹം നിറവേറി. തമിഴകത്ത് മാത്രമല്ല ബോളിവുഡിലും അറിയപ്പെടുന്ന നടനായി മാധവൻ മാറി. ആരാധകർ മാധവന് ഒരു ചെല്ലപ്പേരും നൽകി ‘മാഡി’.

തന്റെ ബിരുദ പഠന സമയത്തെ ഗ്രാജുവേഷൻ ഇയർബുക്കിൽ അംബീഷൻ എന്തെന്ന കോളത്തിലാണ് അറിയപ്പെടുന്ന നടനാവണമെന്ന് മാധവൻ എഴുതിയത്. തന്റെ ട്വിറ്റർ പേജിൽ 28 വർഷങ്ങൾക്ക് മുൻപ് താൻ എഴുതിയ ഇയർബുക്കിലെ ആ വരികൾ മാധവൻ ആരാധകർക്കായി പങ്കുവച്ചു. ”കാനഡയിൽ പഠിക്കുമ്പോഴത്തെ എന്റെ ഗ്രാജുവേഷൻ ഇയർബുക്ക് ഞാനൊന്ന് വെറുതെ നോക്കി. അതിൽ അംബീഷൻ എന്നിടത്ത് ഞാൻ ചിലത് കുറിച്ചു. പ്രപഞ്ചം നിഗൂഢമായി എന്നെ ആ ലക്ഷ്യത്തിലെത്തിച്ചു”- മാധവൻ കുറിച്ചു.

മാധവൻ പറഞ്ഞത് സത്യമാണെന്ന് പറഞ്ഞ് സൂര്യ റീട്വീറ്റ് ചെയ്തു. മാധവനെപ്പോലെ സൂര്യയും സ്വപ്നം കണ്ടിരുന്നതുകൊണ്ടാവാം ഇത്തരമൊരു മറുപടി ട്വീറ്റ് നൽകിയത്.

സൂര്യയുടെ ട്വീറ്റിന് നന്ദി പറഞ്ഞ് മാധവൻ മറ്റൊരു ട്വീറ്റും ചെയ്തു. ”എനിക്കറിയാം… നന്ദി ബ്രോ.. വരുന്ന പുതുവർഷത്തിൽ താങ്കളെയും താങ്കളുടെ കുടുംബത്തെയും ഞാൻ മിസ് ചെയ്യും. 2017 മറ്റൊരു തലത്തിലും എനിക്ക് മറക്കാനാവാത്തതായി. ഈ വർഷം മംഗളകരമായി തുടങ്ങിയത് നിങ്ങൾക്കും ജോയ്ക്കും ഒപ്പമാണ്”.

2017 പുതുവർഷം സൂര്യയ്ക്കും ജ്യോതികയ്ക്കും ഒപ്പമായിരുന്നു മാധവൻ ആഘോഷിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ