ഓൺലൈൻ മാധ്യമത്തിൽ വന്ന വ്യാജ മരണ വാർത്തയിൽ രൂക്ഷമായ പ്രതികരണവുമായി മാല പാര്‍വ്വതി. വ്യാജ മരണ വാര്‍ത്തയുടെ സ്ക്രീൻ ഷോട്ട് തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചുകൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
മരിച്ചിട്ടില്ലെന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോ എന്നറിയില്ലെന്നും വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാണെന്നും നടി പറയുന്നു. വ്യാജ മരണ വാർത്ത മൂലം രണ്ട് പരസ്യത്തിന്റെ ഓഡിഷൻ മിസായെന്നും മാല പാര്‍വ്വതി പറഞ്ഞിട്ടുണ്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ടൈം’ എന്ന ചിത്രത്തിലൂടെ 2007 ലാണ് പാര്‍വ്വതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി , ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, പാവാട, കരിക്കുന്നം സിക്സസ്, ഒരു കുപ്രസിദ്ധ പയ്യൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, സൂത്രക്കാരൻ, ബാവൂട്ടിയുടെ നാമത്തിൽ, നീലത്താമര, ലീല, കന്യക ടാക്കീസ്, ആക്ഷൻ ഹീറോ ബിജു, മുന്നറിയിപ്പ്, ടേക്ക് ഓഫ്, ഗോദ, ലൂസിഫർ, ഇഷ്ക്, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി നൂറിലധികം സിനിമകളിൽ ഇതിനകം പാര്‍വ്വതി അഭിനയിച്ചു കഴിഞ്ഞു.
‘എഫ്ഐആർ’ എന്ന തമിഴ് സിനിമയാണ് മാല പാര്‍വ്വതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. മലയാളത്തിൽ മമ്മൂട്ടിയുടെ ‘ഭീഷ്മ പര്വ’മാണ് മാല പാര്‍വ്വതിയുടെ പുതിയ റിലീസ്. ‘പ്രകാശൻ’, ‘ചൂളം’, ‘വാട്ടര്‍ ഒരു പരിണാമം’, ‘പദ്മ’, ‘ജ്വാലാമുഖി’, ‘ഗ്രാൻഡ്മാ’, ‘പാപ്പൻ’, ‘സൈലന്റ് വിറ്റ്നെസ്’ തുടങ്ങി മാല പാര്‍വ്വതി അഭിനയിച്ച ഒട്ടേറെ സിനിമൾ ഇനി പ്രദര്‍ശനത്തിന് എത്താനുമുണ്ട്.
സിനിമയ്ക്ക് അപ്പുറം നാടകത്തിലും സജീവമായ അഭിനേത്രിയാണ് മാലാ പാര്‍വ്വതി. മയൂരഗീതങ്ങൾ എന്നൊരു പുസ്തകവും മാലാ പാർവ്വതി എഴുതിയിട്ടുണ്ട്.
Read More: സ്വന്തം മേക്കപ്പിൽ സുന്ദരിയായി ഭാവന