നിര്‍ത്താതെ ചിരിച്ച മൂന്ന് മണിക്കൂർ; ക്രിസോസ്റ്റം തിരുമേനിയെ അനുസ്മരിച്ച് മാലാ പാര്‍വ്വതി

ക്രിസോസ്റ്റം തിരുമേനി ലോകത്തോട് വിട പറയുമ്പോള്‍, അന്നത്തെ ആ ദിവസം മനസ്സിലേക്ക് എത്തുകയാണ്, ഒപ്പം നിര്‍ത്താതെ ചിരിച്ച മൂന്നു മണിക്കൂറുകളും.

chrysostom thirumeni death, chrysostom thirumeni dead, chrysostom thirumeni age, chrysostom thirumeni quotes, chrysostom thirumeni funeral, chrysostom thirumeni rip, chrysostom thirumeni speech, chrysostom thirumeni covid 19, philipose mar chrysostom age, philipose mar chrysostom mar thoma, philipose mar chrysostom news, philipose mar chrysostom quotes, philipose mar chrysostom images, philipose mar chrysostom funeral, philipose mar chrysostom photos

ടെലിവിഷനില്‍ ജോലി ചെയ്തിരുന്നപ്പോള്‍ എല്ലാ ദിവസവും ഒരു അഭിമുഖം നടത്തിയിരുന്ന കാലമുണ്ടായിരുന്നു. ഞാന്‍ ആളുകളെ, സമൂഹത്തെ അടുത്തറിഞ്ഞതില്‍ വലിയ പങ്കുണ്ട് ആ കാലത്തിന്. കണ്ട മുഖങ്ങള്‍, കേട്ട അനുഭവങ്ങള്‍ എല്ലാം അത്രമേല്‍ ആഴത്തില്‍ മനസ്സില്‍ പതിഞ്ഞിട്ടുണ്ട്. ആ കൂട്ടത്തില്‍ ജീവിതത്തില്‍ ഏറ്റവും വില മതിക്കുന്ന ചില ഇടപെടലുകളുമുണ്ട്. അതില്‍ ഒന്നാണ് ക്രിസോസ്റ്റം വലിയ തിരുമേനിയെ അഭിമുഖം ചെയ്യാന്‍ സാധിച്ചത്.

ഇന്ന് അദ്ദേഹം ലോകത്തോട് വിടവാങ്ങുമ്പോള്‍, അന്നത്തെ ആ ദിവസം മനസ്സിലേക്ക് എത്തുകയാണ്, ഒപ്പം നിര്‍ത്താതെ ചിരിച്ച മൂന്നു മണിക്കൂറുകളും.

Philipose Mar Chrysostom passed away

കൈരളി ടി വിയിൽ ‘ശുഭദിനം’ എന്ന പ്രഭാത പരിപാടി ചെയ്യുന്ന കാലത്താണ്, ക്രിസോസ്റ്റം വലിയ തിരുമേനിയെ പരിചയപ്പെടുന്നത്. 2002-ലെ ഈസ്റ്റർ ദിനത്തിൽ പ്രക്ഷേപണം ചെയ്യാൻ ഒരു അഭിമുഖം.

ക്രിസോസ്റ്റം തിരുമേനിയെ ഇന്റര്‍വ്യൂ ചെയ്യണം എന്ന ദീർഘകാലത്തെ സ്വപ്നം സാധിച്ച് തന്നത് ശ്രീ ചെറിയാൻ ഫിലിപ്പാണ്. തിരുവല്ലയിലെ മാർത്തോമാ ആസ്ഥാനത്തുള്ള, ‘പുലാത്തീനില്‍’ വച്ചായിരുന്നു അഭിമുഖം. ചെറിയാൻ ഫിലിപ്പും, ഞാനും, കൈരളിയുടെ ക്രൂവുമായി അതിരാവിലെ പുറപ്പെട്ടു.

ക്രിസോസ്റ്റം തിരുമേനി എഴുതിയ പുസ്തകങ്ങൾ വായിച്ചും, പലരോടും സംസാരിച്ചും, നല്ലത് പോലെ പഠിച്ചിട്ടാണ് അഭിമുഖം ചെയ്യാന്‍ പോയത്. നല്ല ടെന്‍ഷനുമുണ്ടായിരുന്നു. എന്നാൽ ആ കണ്ണിൽ നിന്ന് പ്രവഹിച്ച വാൽസല്യവും കരുണയും ആത്മീയ തേജസ്സും എല്ലാ ഭയത്തെയും അസ്ഥാനത്താക്കി.

ചോദ്യങ്ങൾ ചോദിച്ചോ എന്ന് തന്നെ സംശയമാണ്. രണ്ടര മണിക്കൂർ അദ്ദേഹം സംസാരിച്ചു. ഏതാണ്ട് മുഴുവൻ സമയവും ഞാൻ ചിരിക്കുകയായിരുന്നു. കുറച്ച് നേരം ചിരി അടക്കാൻ ശ്രമിച്ചു. പിന്നെ, ചിരി അടക്കാനൊന്നും സാധിച്ചില്ല, മനുഷ്യരായിട്ടുള്ളവർക്ക് പറ്റില്ല.

അന്ന് അദ്ദേഹം എന്നോട് രണ്ട് കഥകള്‍ പറഞ്ഞു. ഒരിക്കൽ ‘ഗൾഫ് റിട്ടേൺഡ്’ ആയ ഒരു ധനികൻ അദ്ദേഹത്തിനോട് വിഷമം പറഞ്ഞതിനെ കുറിച്ചാണ്. വിദേശത്ത് നിന്ന് കൊണ്ട് വന്ന, വില കൂടിയ കാർ ഓടിക്കാൻ ഒരു ഡ്രൈവറെ കിട്ടുന്നില്ല. എങ്ങനെയുള്ള ആളെ ആണ് വേണ്ടത് എന്ന് തിരുമേനി ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ് തുടങ്ങി. ‘കുടുംബത്തിൽ പിറന്നതായിരിക്കണം, നമ്മുടെ വീടുമായി സഹകരിക്കേണ്ടതല്ലേ? ഇംഗ്ലീഷ് അറിയണം, ബാങ്കിൽ ഒക്കെ പോകേണ്ടി വരും. കാണാൻ നല്ലതാവണം. നമ്മുടെ കൂടെ ഒക്കെ എവിടെയെങ്കിലും പോകുമ്പോൾ മറ്റുള്ളവർക്ക് നല്ല മതിപ്പ് തോന്നണം. ഡ്രൈവിംഗും അറിയണം.’ ഒട്ടും താമസിയാതെ തിരുമേനി മറുപടി പറഞ്ഞു. ‘ഒരാളാളുണ്ട്, ഞാനൊന്ന് വിളിച്ച് നോക്കാം. നന്നായി വണ്ടി ഓടിക്കും. പിന്നെ ഈ പറഞ്ഞ ഗുണങ്ങളെല്ലാമൊണ്ട്. ബാബു പോൾ IAS. ഇപ്പൊ റിട്ടയർ ചെയ്തു. ഞാൻ ഒന്നു ചോദിച്ച് നോക്കാം. നിങ്ങടെ വീട്ടിലേക്കായത് കൊണ്ട് സമ്മതിക്കാനാണ് സാധ്യത’

മറ്റൊരിക്കൽ തിരുമേനിയോട് ഒരാൾ തന്റെ മകന് കല്യാണം കഴിക്കാൻ ഒരു പെൺകുട്ടിയെ അന്വേഷിച്ച് കൊടുക്കണമെന്ന് അപേക്ഷിച്ചു. പെണ്ണിന് വേണ്ട ഗുണങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ തിരുമേനി പറഞ്ഞ് പോലും… ഇത് പോലെ ഒരു പെൺകൊച്ച് ഉണ്ടായിരുന്നെങ്കിൽ, തിരുമേനി അച്ചനാകാൻ ഇറങ്ങി പുറപ്പെടില്ലായിരുന്നു എന്ന്.

Bishop Philipose Mar Chrysostom, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം, വലിയ മെത്രാപ്പൊലീത്ത, Valiya Metropolitha death news, Chrysostom thirumeni death news, World Council of Churches, Philipose Mar Chrysostom death, Philipose Mar Krysostom, Mar Thoma Church, Mar Chrysostom, Malankara Marthoma Syrian Church, IE Malayalam, Memories, Obituary, Remembering Bishop Philipose Mar Chrysostom, Bobby Thomas

Read Here: ആധുനിക കാലത്തെ പ്രവാചക സ്വരം

ഇന്റര്‍വ്യൂവിന് വരുന്ന എല്ലാവരും, തിരുമേനി മരിച്ച് പോകും എന്ന് വിചാരിച്ചാണ് വരുന്നതെന്നും, എന്നാൽ നിങ്ങൾ എല്ലാം മരിച്ചാലും ഞാന്‍ മരിക്കില്ല എന്നുമാണ് അദ്ദേഹം അന്ന് പറഞ്ഞത്. ഒടുവില്‍ അദ്ദേഹവും ഇവിടം ഉപേക്ഷിച്ച് പോയി.

‘ഇവനെ ഞാൻ എടുത്ത് കൊണ്ട് നടന്നിട്ടുണ്ട്’ എന്ന് പറഞ്ഞ് ചെറിയാൻ ഫിലിപ്പിനോട് വലിയ വാൽസല്യം കാട്ടി തിരുമേനി. പാറ്റൂർ പള്ളിയിൽ അച്ചനായിരുന്ന കാലം തൊട്ട് പരിചയമുണ്ടെന്നും മറ്റും പറഞ്ഞു.

ഇന്റര്‍വ്യൂ കഴിഞ്ഞതും ഞാന്‍ നേരെ ബാത്ത്റൂമിലേക്ക് ഓടി. ഇങ്ങനെ എടുത്തു പറയാന്‍ കാരണമുണ്ട്. അഭിമുഖം കഴിഞ്ഞ് ‘കട്ട്’ വിളിച്ചപാടെ ഞാന്‍ തിരുമേനിയോട് ചോദിച്ചു, ‘ബാത്ത്റൂം’ എവിടെ എന്ന്? ചിരിച്ച് ചിരിച്ച് ഒരു പരുവത്തിലായിരുന്നു അപ്പോഴേക്കും ഞാന്‍. തിരികെ വന്നപ്പോള്‍ അദ്ദേഹം അതും ഒരു തമാശയാക്കി.

മറക്കാനാവാത്ത മൂന്ന് മണിക്കൂർ. വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ കഴിയില്ല. അത്രയും ദൈവ ചൈതന്യം. എല്ലാറ്റിലും ഈശ്വരനെ കാണുന്നതിന്റെ തൃപ്തിയും പ്രഭയുമായിരുന്നു അദ്ദേഹം. തിരുമേനിക്ക് നിത്യശാന്തി നേരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Maala parvathi remembers philipose mar chrysostom

Next Story
ഇത്ര വേഗം വളരല്ലേ പൊന്നേ; മാലാഖക്കുട്ടിക്ക് നച്ചു മാമിയുടെ പിറന്നാൾ ആശംസnazriya, dulquer salmaan,dulquer salmaan daughter, dulquer salmaan wife, dulquer salmaan family, dulquer salmaan daughter name, dulquer salmaan daughter age
The moderation of comments is automated and not cleared manually by malayalam.indianexpress.com