scorecardresearch
Latest News

ഈ കൈകളിൽ എന്നും സുരക്ഷിതയാണ്; വെക്കേഷൻ ചിത്രങ്ങളുമായി എംജി ശ്രീകുമാറും ലേഖയും

ഹവായി ദ്വീപിലെ വെക്കേഷൻ ചിത്രങ്ങളുമായി ലേഖ ശ്രീകുമാർ

MG Sreekumar, Lekha sreekumar

മുപ്പത്തിയേഴ് വര്‍ഷമായി എംജി ശ്രീകുമാറിന്റെ സംഗീതയാത്രയിൽ തണലായി ഭാര്യ ലേഖ കൂടെയുണ്ട്. ശ്രീകുമാറിനൊപ്പം അവാർഡ് നിശകളിലും സ്റ്റേജ് ഷോകളിലും വിദേശ യാത്രകളിലുമൊക്കെ നിഴൽ പോലെ ലേഖയും കാണും. ഇരുവരെയും ഒന്നിച്ചുകാണാൻ ആരാധകർക്കും ഏറെയിഷ്ടമാണ്.

പാട്ടും റിയാലിറ്റി ഷോയുമൊക്കെയായി എംജി തിരക്കിലാവുമ്പോൾ തന്റെ യൂട്യൂബ് ചാനലുമായി സജീവമാണ് ലേഖ. അവധികാലയാത്രയ്ക്കിടയിൽ പകർത്തിയ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ലേഖ ഇപ്പോൾ. ലേഖയെ കൈകളിലെടുത്ത് ബീച്ചിൽ നിൽക്കുന്ന എംജി ശ്രീകുമാറിനെയാണ് ചിത്രത്തിൽ കാണാനാവുക. “ഹവായി ബീച്ചിൽ… ഈ കൈകളിൽ എന്നും സുരക്ഷിതയാണ്,” എന്നാണ് ലേഖ കുറിച്ചത്.

പതിനഞ്ച് വര്‍ഷം ലിവിങ് ടുഗദറായി ജീവിച്ചതിനു ശേഷമാണ് ലേഖയും എംജിയും വിവാഹിതരായത്. തന്റെ ജീവിതത്തിലേക്ക് ലേഖ എത്താനും പാട്ടാണ് നിമിത്തമായതെന്ന് ഒരിക്കൽ കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിൽ എംജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. ചിത്രം സിനിമയിലെ പാട്ടുകൾക്ക് തങ്ങളുടെ പ്രണയത്തിൽ വലിയൊരു പങ്കുണ്ടെന്നും എംജി കൂട്ടിച്ചേർക്കുന്നു

“ചിത്രം സിനിമയിലെ പാട്ടുകള്‍ പാടി കഴിഞ്ഞ് മദ്രാസില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തുമ്പോഴാണ് ഞാനാദ്യമായി ലേഖയെ കാണുന്നത്. ഞാനൊരു ഗായകനാണെന്ന് പരിചയപ്പെടുത്തി ചിത്രം സിനിമയുടെ ഓഡിയോ കാസറ്റ് കൊടുത്തു. ചിത്രത്തിന്റെ കാസറ്റ് കൈമാറിയാണ് പ്രണയം തുടങ്ങുന്നത്.” എംജി പറഞ്ഞതിങ്ങനെ. ചിത്രത്തിലെ പാട്ടുകളിലാണ് താന്‍ വീണ് പോയതെന്ന് ലേഖയും സമ്മതിക്കുന്നു.

15 വർഷത്തെ ലിവിംഗ് റ്റുഗദറിന് ശേഷം, 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു എംജി ശ്രീകുമാർ ലേഖയെ വിവാഹം ചെയ്തത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: M g sreekumar and wife lekha sreekumar hawaii vacation photos