scorecardresearch

Lust Stories 2 OTT: രതി, കാമനകൾ, പ്രണയം; ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗം ഒടിടിയിൽ

Lust Stories 2 OTT: സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെയാണ് ഈ ആന്തോളജി ചിത്രം അവതരിപ്പിക്കുന്നത്

Lust Stories 2 OTT: സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെയാണ് ഈ ആന്തോളജി ചിത്രം അവതരിപ്പിക്കുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Lust Stories 2| Lust Stories 2 OTT| Lust Stories 2 Netflix| Kajol| Tamannaah Bhatia| Neena Gupta

ലസ്റ്റ് സ്റ്റോറീസ് ഭാഗം 2 ഇന്ന് സ്ട്രീമിംഗ് ആരംഭിക്കുകയാണ്

Lust Stories 2 OTT: സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള സ്ത്രീകളുടെ ലൈംഗിക താല്‍പ്പര്യങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആന്തോളജി ചിത്രമാണ് ലസ്റ്റ് സ്റ്റോറീസ്. 2018ൽ ഇറങ്ങിയ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം ഭാഗവും ഇപ്പോൾ റിലീസിനെത്തുകയാണ്. ഇന്ന് അർദ്ധരാത്രിയോടെ നെറ്റ്ഫ്ളിക്സിൽ 'ലസ്റ്റ് സ്റ്റോറീസ് 2' സ്ട്രീമിംഗ് ആരംഭിക്കും. കജോള്‍, മൃണാള്‍ താക്കൂര്‍, തമന്ന ഭാട്ടിയ, അമൃത സുഭാഷ്, അംഗദ് ബേദി, കുമുദ് മിശ്ര,നീന ഗുപ്ത, തിലോത്തമ ഷോം, വിജയ് വര്‍മ തുടങ്ങിയവരാണ് ലസ്റ്റ് സ്‌റ്റോറീസ് രണ്ടാം ഭാഗത്തിലെ പ്രധാന അഭിനേതാക്കൾ.

Advertisment

രതി, കാമനകൾ, പ്രണയം എന്നിവയുടെ സത്യസന്ധമായ ആവിഷ്കരണമെന്ന രീതിയിലാണ് ലസ്റ്റ് സ്റ്റോറീസ് ശ്രദ്ധ നേടിയത്. അതിനാൽ തന്നെ പുതിയ സീരിസിനെയും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അടുത്തിടെ പ്രണയം തുറന്നുപറഞ്ഞ താരജോഡികളായ വിജയ് വർമയും തമന്നയും ഒന്നിച്ചെത്തുന്ന ചിത്രം എന്നതും ലസ്റ്റ് സ്റ്റോറീസ്2ന്റെ ആകർഷണമാണ്.

അമിത് ആർ ശർമ്മ, ആർ ബാൽക്കി, സുജോയ് ഘോഷ്, കൊങ്കണ സെൻശർമ്മ എന്നിവർ ചേർന്നാണ് ലസ്റ്റ് സ്റ്റോറീസ് 2 സംവിധാനം ചെയ്തിരിക്കുന്നത്. റോണി സ്‌ക്രൂവാലയുടെ ആർഎസ്‌വിപി മൂവീസും ആഷി ദുവയുടെ ഫ്ലയിംഗ് യൂണികോൺ എന്റർടൈൻമെന്റും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന്റെ നിർമാതാക്കളും ഇവർ തന്നെയായിരുന്നു.

കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ്, സോയ അക്തര്‍, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് ലസ്റ്റ് സ്റ്റോറീസ് ആദ്യഭാഗം സംവിധാനം ചെയ്തത്. രാധിക ആപ്തേ, കിയാര അദ്വാനി, ഭൂമി പട്നേകര്‍, മനീഷ കൊയ്‌രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു ആദ്യഭാഗത്തെ പ്രധാന അഭിനേതാക്കള്‍.

Advertisment
Web Series Netflix

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: