മലയാളത്തിന്റെ യുവതാരങ്ങള്‍ ചേര്‍ന്ന് നാഫ പുരസ്‌കാരവേദിയില്‍ നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ്, നീരജ് മാധവ്, വിജയ് യേശുദാസ് എന്നിവര്‍ ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. വിജയ് യേശുദാസ് വേദിയില്‍ ഗാനം ആലപിക്കുമ്പോഴാണ് യുവതാരനിരയുടെ പ്രകടനം.

ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ നൃത്തച്ചുവടുകള്‍ വച്ച് തകര്‍ത്ത ഈ ഗാനം ഒരു കാലത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ചെന്നൈ എക്‌സ്പ്രസ്സ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ന്യൂയോര്‍ക്കില്‍ നടന്ന നാഫാ അവാര്‍ഡ് ദാന ചടങ്ങിനിടയിലാണ് ദുല്‍ഖറിന്റെയും കൂട്ടുകാരുടെയും ഈ തകര്‍പ്പന്‍ പ്രകടനം. ഇവര്‍ക്കൊപ്പം മലയാളികളുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂടും രമേഷ് പിഷാരടിയുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook