Jackson Bazaar Youth Malayalam Movie Review: ലുക്ക്മാൻ അവറാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘ജാക്സൺ ബസാർ യൂത്ത്.’ സമദ് സുലൈമാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് സക്കറിയയാണ്. കോമഡി ഡ്രാമ ജോണറിലൊരാൻ ചിത്രം ഒരുങ്ങുന്നത്. ഉസ്മാൻ മാരത്ത് തിരക്കഥ രചിച്ച ചിത്രത്തിൽ ഇന്ദ്രൻസ്, ചിന്നു ചാന്ദ്നി, ജാഫർ ഇടുക്കി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നു. ഛായാഗ്രഹണം ദീപക് ഡി മേനോൻ, എഡിറ്റിങ്ങ് അപ്പു എൻ ഭട്ടതിരി, ഷാജി കെ എം എന്നിവർ നിർവഹിക്കുന്നു.
ആദ്യ ഷോ കഴിയുമ്പോൾ ചിത്രം ഫാമിലി പ്രേക്ഷകരെ കയ്യിലെടുക്കുമെന്നാണ് അഭിപ്രായം. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചാണ് കൂടുതൽ പേരുമെടുത്തു പറയുന്നു. ഒരു ഇമോഷ്ണൽ സിനിമ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ജാക്സൺ കോളനിയിലെ പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലെ ട്വിസ്റ്റിനെ കുറിച്ചും പലരും പറയുന്നുണ്ട്. എന്നാൽ കഥ വളരെയധികം വലിച്ചു നീട്ടിയെന്ന പ്രതികരണങ്ങളുമുണ്ട്. എല്ലാവരും ഒരു പോലെയെടുത്തു പറഞ്ഞത് ചിത്രത്തിന്റെ കളർ ഗ്രേഡിങ്ങാണെന്ന പ്രത്യേകത കൂടിയുണ്ട്.