Lucifer Television Premiere: മലയാളത്തിന്റെ ആദ്യത്തെ 200 കോടി കളക്ഷൻ ചിത്രം ‘ലൂസിഫർ’ ആദ്യമായി ടെലിവിഷൻ പ്രീമിയറിനൊരുങ്ങുകയാണ്. ജൂൺ മാസിൽ ഏഷ്യാനെറ്റിൽ ‘ലൂസിഫർ’ സംപ്രേക്ഷണം ചെയ്യും. ഇതു സംബന്ധിച്ച പ്രമോഷൻ പരസ്യങ്ങൾ ചാനൽ പുറത്തുവിട്ടു കഴിഞ്ഞു. തിയേറ്ററുകളിൽ ‘ലൂസിഫർ’ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. അതിനിടയിലാണ് ഏഷ്യാനെറ്റ് ചിത്രം സംപ്രേക്ഷണം ചെയ്യാൻ ഒരുങ്ങുന്നത്.
റിലീസ് ചെയ്ത് 50 ദിവസങ്ങൾ പൂർത്തിയാകുമ്പോഴാണ് ചിത്രം ടെലിവിഷന് പ്രീമിയറായി പ്രദര്ശിപ്പിക്കപ്പെടുന്നത്. ചിത്രത്തിന്റെ പ്രദര്ശനാനുമതി ഏഷ്യാനെറ്റാണ് വാങ്ങിയത്. മുൻപ് മോഹൻലാലിന്റെ ആദ്യ നൂറുകോടി ക്ലബ്ബ് ചിത്രം ‘പുലിമുരുകന്റെ’ പ്രദർശനാനുമതിയും ഏഷ്യാനെറ്റ് സ്വന്തമാക്കിയിരുന്നു.
മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ‘ലൂസിഫർ’ ആമസോൺ പ്രൈമിലും ഇപ്പോൾ ലഭ്യമാണ്. മേയ് 6 നാണ് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകും.
Read more: Lucifer in Amazon Prime: ‘ലൂസിഫർ’ ഇനി ആമസോൺ പ്രൈമിലും
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫർ’. തൊട്ടു പിറകെ, മലയാള സിനിമയിൽ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും ‘ലൂസിഫർ’ സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
200 കോടി കളക്റ്റ് ചെയ്തതോടെ ‘പുലിമുരുകന്റെ’ റെക്കോർഡാണ് ചിത്രം തകർത്തത്. മലയാളസിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമായ ‘പുലിമുരുകൻ’ 150 കോടിയാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നത്. ഇതോടെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഏകതാരം എന്ന വിശേഷണവും മോഹൻലാൽ സ്വന്തമാക്കുകയാണ്.
ഏറെക്കാലത്തിനു ശേഷം മോഹൻലാൽ ആരാധകർക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read more: Lucifer Review: ‘ലൂസിഫർ’: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്’യുടെ സമർപ്പണം
മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
‘സ്റ്റോറി-ലൈൻ’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോയത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. വളരെ ‘സ്റ്റൈലിഷ്’ ആയിട്ടാണ് പൃഥ്വിരാജ് ‘ലൂസിഫർ’ ഒരുക്കിയിരിക്കുന്നത്. വളരെ നിസാരമെന്നു കരുതുന്ന കാര്യങ്ങളിൽ പോലും സംവിധായകൻ പുലർത്തിയ സൂക്ഷ്മത, ശ്രദ്ധിക്കാതെ പോവാൻ കാഴ്ചക്കാർക്കുമാവില്ല. നൂറു ശതമാനം അർപ്പണ ബോധത്തോടെ, മുന്നിൽ കിട്ടിയ സബ്ജെക്റ്റിനെ ‘ട്രീറ്റ്’ ചെയ്തെടുക്കാൻ പൃഥിരാജ് എന്ന നവാഗത സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന രീതിയിൽ ‘ലൂസിഫറി’ൽ തന്നെ രേഖപ്പെടുത്താൻ പൃഥ്വിരാജിന് ആയിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook