ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം ‘ലൂസിഫര്‍’ തിയേറ്ററുകളില്‍ എത്തി. റിലീസ് ദിനം മുതല്‍ ചിത്രം ഹൗസ് ഫുള്‍ ആണ്. കണ്ടവര്‍ വീണ്ടും കാണാന്‍ തിയേറ്ററുകളിലേക്ക്. സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വി ഗംഭീരമാക്കി എന്നും, ഏറെ നാളുകള്‍ക്ക് ശേഷം തങ്ങള്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ച ചിത്രം എന്നുമെല്ലാം ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഈ മാസ് ചിത്രത്തില്‍ തന്നെയും ഉള്‍പ്പെടുത്തിയതിന് പൃഥ്വിരാജിന് നന്ദി പറയുകയാണ് യുവതാരം ടൊവിനോ തോമസ്.

Read More: എനിക്ക് അഭിനയത്തിൽ മാത്രമല്ലെടാ, ലൈറ്റിംഗിലുമുണ്ടെടാ പിടി; പൃഥ്വിയോട് ടൊവിനോ തോമസ്

ചിത്രത്തില്‍ ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക്. ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളും പൃഥ്വിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Read More: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’

‘സെവന്‍ത് ഡേ’ എന്ന ചിത്രം മുതല്‍ മലയാളികള്‍ക്ക് ഇഷ്ടമുള്ള കൂട്ടുകെട്ടാണ് ടൊവിനോ തോമസിന്റേയും പൃഥ്വിരാജിന്റേയും. ടൊവിനോയുടെ അഭിനയ ജീവിതത്തിലെ ആദ്യ ബ്രേക്ക് നല്‍കിയ കഥാപാത്രം പൃഥ്വിരാജ് ചിത്രം എന്നു നിന്റെ മൊയ്തീനിലേതായിരുന്നു. മൊയ്തീനേയും കാഞ്ചനമാലയേയും മറന്നവര്‍ പോലും അപ്പുവേട്ടന്‍ എന്ന കഥാപാത്രത്തേയും അയാളുടെ നഷ്ടപ്രണയത്തേയും മറന്നില്ല. പിന്നീട് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘എസ്ര’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ടൊവിനോയുടെ ‘ഗോഡ്ഫാദർ’ എന്ന വിശേഷണവും പൃഥ്വിയ്ക്ക് ഉണ്ട്.

Read More: പൃഥ്വിരാജിനെ ‘ഡയറക്ടര്‍ സര്‍’ എന്നു വിളിച്ച് ടൊവിനോ

മുമ്പ് തിരുവനന്തപുരത്ത് ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സമയത്തും ലൊക്കേഷനില്‍ നിന്നുള്ള ചിത്രം ടൊവിനോ ഇന്‍സ്റ്റയില്‍ പങ്കുവച്ചിരുന്നു. ‘ഡയറക്ടര്‍ സാറിനൊപ്പം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ടൊവിനോയുടെ പോസ്റ്റ്. ലൂസിഫര്‍ ഹിറ്റായതിനു ശേഷം വിജയാഘോഷങ്ങളുടെ ചിത്രങ്ങളിലും ടൊവിനോ നിറഞ്ഞു നിന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook