‘ലൂസിഫർ’ തെലുങ്ക് റീമേക്ക്: മഞ്ജു വാര്യരുടെ വേഷം ചെയ്യുന്നത് സുഹാസിനി

ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്

lucifer telugu remake, suhasini maniratnam lucifer telugu remake

ബോക്സ് ഓഫീസ് റെക്കോർഡുകളെയെല്ലാം തകർത്ത് മലയാളത്തിൽ നിന്നും ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച ചിത്രമായിരുന്നു ‘ലൂസിഫർ’. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ചിരഞ്ജീവി അഭിനയിക്കുന്നു വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. സാഹോ’യുടെ സംവിധായകൻ സുഗീത് ആണ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഒരുക്കുന്നത്. ചിത്രത്തിൽ മഞ്ജുവാര്യരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യൻ താരം സുഹാസിനി മണിരത്നമായിരിക്കുമെന്ന റിപ്പോർട്ടുകളാണ്​ ഇപ്പോൾ പുറത്തുവരുന്നത്. ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

ഈ വർഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം തന്നെ ചിത്രം നിർമിക്കുന്നതും ചിരഞ്ജീവി തന്നെ. തന്റെ നിർമാണ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ കീഴിലാണ് ചിരഞ്ജിവീ ചിത്രം നിർമിക്കുന്നത്. ഇതിനായി ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സ് താരം സ്വന്തമാക്കിയിട്ടുണ്ടെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

‘ആചാര്യ’ എന്ന ചിത്രത്തിന്റെ ചിത്രീകരണജോലികൾ പൂർത്തിയാക്കിയാൽ ലൂസിഫർ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കും. മുൻപ് സംവിധായകൻ സുകുമാർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനറോളിലേക്ക് പരിഗണിക്കപ്പെട്ട വ്യക്തി. എന്നാൽ അല്ലു അർജുൻ ചിത്രം ‘പുഷ്പ’യുടെ ചിത്രീകരണതിരക്കിൽ ആയതിനാൽ ആ അവസരം സുഗീതിനെ തേടിയെത്തുകയായിരുന്നു.

നടൻ പൃഥ്വിരാജിന്റെ ആദ്യസംവിധാന സംരംഭമായിരുന്നു ‘ലൂസിഫർ’. ചിത്രം നേടിയ മികച്ച വിജയം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. നിലവിൽ കരാർ ആയ ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ നിർമാണജോലികളിൽ മുഴുകാനാണ് പൃഥ്വിരാജിന്റെ തീരുമാനം.

Read more: ‘ലൂസിഫർ’ തെലുങ്ക് റീമേക്കിൽ ചിരഞ്ജീവി നായകനാവും; സംവിധാനം സുഗീത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lucifer telugu remake manju warrier suhasini maniratnam

Next Story
‘സൂഫിയും സുജാതയും’ മുതൽ സൂപ്പർ സ്റ്റാറിന്റെ പഴയകാലം വരെ: ഇന്നത്തെ സിനിമ വാർത്തകൾEntertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍, june 24, iemalayalam, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com