scorecardresearch

Lucifer Official Trailer Launch: 'അങ്ങനെ ഒരുനാള്‍ ദെെവം മരിച്ചു'; ലാലേട്ടന്റെ വിവരണവുമായി ലൂസിഫർ ട്രെയിലർ

Prithviraj's Directorial Debut Lucifer Trailer Launch Today: ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

Prithviraj's Directorial Debut Lucifer Trailer Launch Today: ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്

author-image
Entertainment Desk
New Update
Lucifer Official Trailer Launch: 'അങ്ങനെ ഒരുനാള്‍ ദെെവം മരിച്ചു'; ലാലേട്ടന്റെ വിവരണവുമായി ലൂസിഫർ ട്രെയിലർ

Mohanlal-Manju Warrier Starrer 'Lucifer' Official Trailer Launch: മോഹൻലാലിനെ നായകനാക്കി പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന 'ലൂസിഫർ' തിയേറ്ററുകളിലെത്താൻ ഏഴു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാലിന്റെ വിവരണത്തോടെയാണ് ട്രെയിലർ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മൂഡ് വ്യക്തമാക്കുന്നതാണ് മോഹന്‍ലാലിന്‍റെ വിവരണം. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്.

Advertisment

ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടർന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും മറ്റുമാണ് ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കും ലൂസിഫർ എന്നുറപ്പാണ്. ആരാധകരുടെ ആവേശം വാനോളം ഉയർത്താന്‍ വേണ്ടതെല്ലാം ട്രെയിലറിലുണ്ട്.

ഇരുപത്തിയാറു നാളുകളിലായി റിലീസ് ചെയ്യപ്പെട്ട ‘ലൂസിഫർ’ ക്യാരക്റ്റർ പോസ്റ്ററുകൾ നൽകിയ ഉദ്വേഗവും ആവേശവും വർധിപ്പിക്കുകയാണ് പുതിയ ട്രെയിലറും. മുരളി ഗോപി തിരക്കഥയൊരുക്കിയ ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്.

സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. മുരളി ഗോപിയുടെതാണ് കഥയും തിരക്കഥയും സംഭാഷണവും. സംഗീതം-ദീപക് ദേവും ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് സംജിത് മുഹമ്മദും നിർവ്വഹിച്ചിരിക്കുന്നു.

Advertisment

Read more: പൃഥ്വി ഒപ്പിട്ട തൊപ്പിയണിഞ്ഞ് സുപ്രിയയും അല്ലിയും; ‘ലൂസിഫര്‍’ തൊപ്പികള്‍ എവിടെ കിട്ടുമെന്ന് ആരാധകര്‍

ചിത്രത്തിന്റെ കഥയേയും സീനുകളെയുമൊക്കെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിരവധിയേറെ വ്യാഖ്യാനങ്ങളും പ്രചരണങ്ങളും നടക്കുന്നുണ്ട്. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.

Read more:‘ലൂസിഫറി’നെ കുറിച്ചുള്ള കളളപ്രചരണങ്ങൾ നിർത്തൂ: മോഹൻലാൽ

Manju Warrier Prithviraj Murali Gopy Vivek Oberoi Mohanlal Lucifer Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: