scorecardresearch
Latest News

Lucifer Box Office: ‘ലൂസിഫര്‍’ പത്താം ദിനം: ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു

Mohanlal’s Lucifer continues its reign in Box Office: ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ മലയാള ചിത്രങ്ങളില്‍ ഒന്നായി ‘ലൂസിഫര്‍’ മാറിക്കഴിഞ്ഞു എന്നാണു റിപോർട്ടുകൾ സൂചിപ്പിക്കുന്നത്

Lucifer Box Office: ‘ലൂസിഫര്‍’ പത്താം ദിനം: ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുന്നു

Mohanlal’s Lucifer continues its reign in Box Office: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫര്‍’ പത്താം ദിനം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ആഗോള ബോക്‌സ് ഓഫീസില്‍ ഏറ്റവും വലിയ മലയാള ചിത്രങ്ങളില്‍ ഒന്നായി ‘ലൂസിഫര്‍’ മാറിക്കഴിഞ്ഞു എന്നാണു റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം ഇതു വരെ 40 കോടി രൂപ കളക്ഷന്‍ നേടിയെന്നുമാണ് സിനിമാ ലോകത്തു നിന്നും വരുന്ന വിവരങ്ങൾ. മാര്‍ച്ച് 28നാണ് ‘ലൂസിഫർ’ തിയേറ്ററുകളില്‍ എത്തിയത്.

43 രാജ്യങ്ങളിലായി റിലീസിനെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനും പ്രതികരണവുമാണ് നേടുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ബോക്സ് ഓഫീസിനെ ഇളക്കി മറിക്കുന്ന, തിയേറ്ററുകളെ ത്രസിപ്പിക്കുന്ന ഒരു മോഹന്‍ലാല്‍ ചിത്രം ലഭിച്ച സന്തോഷത്തിലാണ് ആരാധകരും. ഏപ്രിൽ പന്ത്രണ്ടിന് ചിത്രം ആന്ധ്രാ പ്രദേശിൽ റിലീസ് ചെയ്യും.

മോഹന്‍ലാലിനെ കൂടാതെ മഞ്ജു വാര്യര്‍, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് തുടങ്ങി ഒരു വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്.  അദ്ദേഹം അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

Actor Vineeth on dubbing for Vivek Oberoi in ‘Lucifer’: വിവേക് ഒബ്‌റോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് മലയാള ചലച്ചിത്ര താരം വിനീത് ആണ്.

“മുഴുവന്‍ ക്രെഡിറ്റും പൃഥ്വിരാജിനു തന്നെ നല്‍കുന്നു. അദ്ദേഹത്തിന്റെ ഐഡിയകളും തയ്യാറെടുപ്പുകളും എടുത്തു പറയേണ്ടതു തന്നെയാണ്. വിവേക് ഒബ്‌റോയ്ക്കു ഡബ്ബ് ചെയ്യണമെന്നാവശ്യപ്പെട്ട് പൃഥ്വി എന്നെ വിളിക്കുമ്പോള്‍ തന്നെ എനിക്ക് ഇത്തിരി പേടിയുണ്ടായിരുന്നു. ഇത് മാച്ചാകുമോ നന്നാകുമോ എന്നൊക്കെ.  ലാലേട്ടന്റെ പ്രധാന വില്ലനാണ് ശബ്ദം നല്‍കാന്‍ ആവശ്യപ്പെടുന്നത്. അതും, ഒരു വലിയ പ്രൊഫൈല്‍ കമ്മേഴ്‌സ്യല്‍ ചിത്രത്തിനു വേണ്ടി.

എന്നാലും പൃഥ്വി എന്നെ വിളിച്ചു, എങ്ങനെ ചെയ്യണമെന്നെല്ലാം വളരെ ഭംഗിയായി വിശദീകരിച്ചു തന്നു. അദ്ദേഹം ഡബ്ബ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു മുഴുവനും.  എനിക്ക് എളുപ്പത്തിന് റഫറന്‍സായി വച്ചിരിക്കുകയായിരുന്നു. അത് കേള്‍ക്കാനും പറഞ്ഞു. ശബ്ദത്തിലെ വിന്യാസങ്ങളറിയാന്‍ അതെല്ലാം വളരെ സഹായകവുമായി,” ‘ലൂസിഫറി’ൽ വിവേകിന് ശബ്ദം നൽകിയതിനെക്കുറിച്ചു മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞു.

Prithviraj-Mohanlal’s Lucifer Movie Review: ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും സൂപ്പർ സ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു നടൻ മറ്റൊരു സൂപ്പർ സ്റ്റാറിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഒരു കൗതുകത്തിന്റെയോ ഭ്രമത്തിന്റെയോ പുറത്ത് സംവിധാനത്തിലേക്കു പ്രവേശിച്ച നടന്മാർ മുൻപും ഉണ്ടായിട്ടുണ്ടാകും. ഇതു പക്ഷേ അതു പോലെയല്ല. തന്റെ തിരക്കിട്ട അഭിനയ ജീവിതത്തിനിടയിലും, സംവിധാനം എന്ന കലയോടുള്ള പ്രതിപത്തി കെടാതെ സൂക്ഷിച്ചു, അതിനാവശ്യമുള്ള പഠനങ്ങള്‍ നടത്തി, തന്നിലെ സര്‍ഗാത്മകതയെ സജ്ജമാക്കിയാണ് പൃഥിരാജ് സുകുമാരന്‍ സംവിധായകന്റെ കസേരയില്‍ വന്നിരിക്കുന്നത്.

ആ പ്രത്യേകത തന്നെയാവും ‘ലൂസിഫര്‍’ എന്ന ചിത്രത്തെ സിനിമാ ചരിത്രം രേഖപ്പെടുത്തുമ്പോള്‍ എടുത്തു പറയപ്പെടുക.  അതിനൊപ്പം തന്നെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ യു എസ് പിയായി (Unique Selling Proposition) കണക്കാക്കാവുന്നത്, ഒരു നടൻ എന്നതിനേക്കാൾ ഉപരി, ആരാധകര്‍ക്കിഷ്ടമുള്ള, താര- പരിവേഷമുള്ള മോഹൻലാലിനെ ഉപയോഗപ്പെടുത്തുന്നു എന്നതാണ്. എന്നും ബോക്സ് ഓഫീസിനെ ത്രസിപ്പിക്കുന്ന, അതിലും തന്റെ തന്നെ റെക്കോർഡുകൾ പല തവണ ഭേദിച്ച മോഹൻലാൽ ‘ലൂസിഫറി’ലൂടെ ബോക്സോഫീസിലെ തന്റെ ശക്തി ഒന്ന് കൂടി തെളിയിക്കുകയാണ്.

Read More: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍’

Lucifer Sequel on cards?: അതിനിടയില്‍ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നോ എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബുധനാഴ്ച രാവിലെ വന്ന പൃഥ്വിരാജിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റും അതിനൊപ്പമുള്ള ഒരു കൊച്ചു വാചകവും ആരാധകരെ ആകാംക്ഷാഭരിതരാക്കിയിട്ടുണ്ട്. ‘കണ്ണിന് കാണാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ഉണ്ട്,’ എന്നായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.

‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണോ പൃഥ്വിരാജ് ഉദ്ദേശിച്ചത്, അതോ ഇനി പുതിയ ചിത്രം വല്ലതും വരുന്നുണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ പരാമര്‍ശിക്കുന്ന ‘ഇല്ലുമിനാറ്റി’ അംഗമായ അബ്രഹാം ഖുറേഷിയെ കുറിച്ചൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോ എന്നാണ് കൂടുതല്‍ പേരുടേയും സംശയം.

‘മനുഷ്യനെ ഇങ്ങനെ ത്രില്ലടിപ്പിക്കാതെ പറയാനുള്ളത് നേരേ ചൊവ്വേ പറഞ്ഞു കൂടെ,’ എന്നൊക്കെയാണ് ആകാംക്ഷ അടക്കാനാകാതെ ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും പൃഥ്വിരാജ് ഉദ്ദേശിച്ചതെന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തണം. അതു വരെ കാത്തിരിക്കേണ്ടി വരും.

Read More: കണ്ടതൊന്നുമല്ല, കാണാനിരിക്കുന്നതേയുള്ളൂ: പൃഥ്വിരാജിന്റെ മുന്നറിയിപ്പ്

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lucifer mohanlal movie trends in box office