Lucifer Movie Release Live Updates: “രാജാവ് ഒന്നേ ഉള്ളൂ.കേരളത്തിൽ Lucifer എന്ന പേരിൽ ആണ് രാജാവ് ഇപ്പോൾ അറിയപ്പെടുന്നത്. കേരളത്തിന്റെ ബോക്സ് ഓഫീസ് ഭരിക്കുന്ന രാജാവ്. രാജാവ് അജയനാണെന്നു വീണ്ടും തെളിയിക്കുകയാണ് ലൂസിഫർ.”
‘ലൂസിഫര്‍’ കണ്ടിറങ്ങിയ ‘ഒടിയന്’ സംവിധായകന് ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിവ. മനോഹരമായി ചിത്രം ഒരുക്കിയതിനു സംവിധായകന് പൃഥ്വിരാജിനെയും മികച്ച പ്രകടനം കാഴ്ച വച്ചതിനു അഭിനേതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.
“പൃഥ്വിരാജ്, ഇന്ന് ഞങ്ങൾ ലാൽ ഫാൻസ് മൊത്തമായും താങ്കളുടെ ഫാൻസ് ആയി മാറിക്കഴിഞ്ഞു. നന്ദി, ലാലേട്ടൻ എന്ന സൂപ്പർ സ്റ്റാറിന്റെ ഈ അവതാരപിറവിക്ക്. മഞ്ജു എന്തു കൊണ്ട് ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിന് അർഹയാവുന്നു എന്ന് വീണ്ടും തെളിയിക്കുന്നു പ്രിയദർശിനി രാംദാസിലൂടെ. വിവേക് ഒബ്റോയ് ,ടോവിനോ, പൃഥ്വി എന്നിങ്ങനെ എല്ലാവരും ഉജ്ജ്വലം. ആന്റണി, താങ്കൾ തന്നെയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ. മുരളിയുടെ അതിഗംഭീരമായ രചന. നന്ദി സുജിത് മനോഹരമായ ആ ഫ്രെയിമുകൾക്ക്, ലുസിഫർ രാജാവ് ബോക്സ് ഓഫിസിൽ നീണാൾ വാഴട്ടെ.”
‘ലൂസിഫര്‍’ ആദ്യ ദിനം കടക്കനൊരുങ്ങുമ്പോള് അഭിനന്ദനങ്ങളുമായി എത്തിയവരുടെ കൂട്ടത്തില്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. ട്വിറ്റെറിലാണ് താരം ‘ലൂസിഫര്‍’ സംവിധായകന് പൃഥ്വിരാജിനു ആശംസകള്‍ നേര്‍ന്നത്. ചിത്രത്തെക്കുറിച്ചുള്ള എല്ലാം തന്നെ ബ്രഹ്മാണ്ഡമാണ് എന്ന് ദുല്‍ഖര്‍ കുറിച്ചപ്പോള്‍, നന്ദി പറഞ്ഞെത്തിയ പൃഥ്വിരാജ്, ‘നീയും ഇക്കയും ‘ലൂസിഫര്‍’ കാണുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു’ എന്നും കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ മാത്രമല്ല, സിനിമാലോകമൊന്നാകെ ‘ലൂസിഫര്‍’ റിലീസിന്റെ ആവേശത്തിലാണ്. യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, ‘ഒടിയനു’ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം, കൂടെ വമ്പന്‍ താരനിര. ഇത്രയുമൊക്കെ മതി മലയാളി സിനിമാ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍. പുലർച്ചെ മുതലേ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു.
ചിത്രത്തിനെക്കുറിച്ചുള്ള ആദ്യ റിപ്പോര്‍ട്ടുകളും നിരൂപണങ്ങളും സൂചിപ്പിക്കുന്നത് ‘ഇതൊരു ഫാന്‍ ബോയ് ചിത്രമാണ് എന്നാണ്. അതായത് പ്രിഥ്വിരാജിലെ മോഹന്‍ലാല്‍ ഫാന്‍, താരത്തിന്റെ ആരാധകര്‍ക്ക് ഒരുക്കിയ വിരുന്ന്. ഒറ്റവരിയില്‍ പറഞ്ഞാല്‍, ഫാന്‍സ് ആഗ്രഹിക്കുന്ന ‘റ്റിപ്പിക്കല്’ ലാല്‍ ചിത്രം.
“തന്റെ ഇഷ്ട താരത്തെ തനിക്കും തന്നെപ്പോലെയുള്ള ആരാധകര്‍ക്കും ഇഷ്ടപ്പെടുന്നത് പോലെ സ്ക്രീനിലെത്തിക്കുകയാണ് തന്റെ ആഗ്രഹമെന്ന് പൃഥ്വിരാജ് ‘ലൂസിഫറി’ന്റെ പ്രൊമോഷന് സമയത്ത് പറഞ്ഞിട്ടുണ്ട്. ആ വാക്കുകളെ അക്ഷരം പ്രതി ശരിവെക്കുന്നതാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. തുടക്കം മുതല്‍ ഒടുക്കം വരെ മോഹന്‍ലാല്‍ ആരാധകര്‍ക്ക് വേണ്ടി, മറ്റൊരു മോഹന്‍ലാല്‍ ആരാധകന് തയ്യാറാക്കിയ ചിത്രം. തിരക്കഥയിലും മെയ്ക്കിങിലുമെല്ലാം മോഹന്‍ലാല്‍ എന്ന താരത്തെയും അദ്ദേഹത്തിന്റെ താരമൂല്യത്തേയും മാത്രം ലക്ഷ്യം വച്ചു കൊണ്ടുള്ള സിനിമയാണ് ‘ലൂസിഫര്‍’,” ഐ ഇ മലയാളത്തിന്റെ നിരൂപണത്തില്‍ അബിന്‍ പൊന്നപ്പന് ചൂണ്ടിക്കാട്ടുന്നു.
Read More: Lucifer Quick Review: പൃഥ്വിരാജ് എന്ന മോഹൻലാൽ ‘ഫാൻ ബോയ്’യുടെ ചിത്രം
‘ലൂസിഫറി’ന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ നായകന് മോഹന്‍ലാല്‍, സംവിധായകന് പ്രിഥ്വിരാജ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ കുടുംബസമേതം എത്തിയിരുന്നു. എല്ലാ മോഹന്‍ലാല്‍ ചിത്രങ്ങളുടെ ആദ്യ ഷോയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര മുടങ്ങാതെ എത്തും. എന്നാല്‍ ലാലേട്ടന് ഒരു സിനിമയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ എത്തുന്നത് വളരെക്കാലത്തിനു ശേഷമായിരിക്കും. എറണാകുളം കവിത തിയേറ്ററിലാണ് ഇവരെല്ലാം സിനിമ കാണാന്‍ എത്തിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രം ഉപയോഗിക്കുന്ന ‘നെടുമ്പുള്ളി’ എന്നെഴുതിയ ജീപ്പും സിനിമാ പ്രദര്‍ശന വേദിയ്ക്ക് മാറ്റ് കൂട്ടാന്‍ എത്തിയിരുന്നു. ആദ്യ പ്രദര്‍ശനം കഴിഞ്ഞ്, വികാരാധീനനായ പൃഥ്വിരാജിനോട് ചേര്‍ന്ന് നില്ക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയാ മേനോന് സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിരുന്നു. റിലീസിന് മുന്നോടിയായി സുപ്രിയ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു.
“ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് എത്രത്തോളം അദ്ധ്വാനിച്ചിട്ടുണ്ടെന്ന് നേരില്‍ കണ്ട ആളാണ് ഞാന്‍. ഞാന്‍ പരിചയപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു നടനായിരുന്നു. എന്നാല്‍ ഒരു സംവിധായകനിലേക്കുള്ള നിങ്ങളുടെ യാത്ര വ്യക്തിപരമായി ഞാന്‍ കണ്ടറിഞ്ഞു. ഇത്രയും കഠിനാദ്ധ്വാനിയായ ഒരാളെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നാളെ ഞാന്‍ ഉള്‍പ്പെടെയുള്ള ഈ ലോകം ‘ലൂസിഫറി’നായി കാത്തിരിക്കുമ്പോള്‍, പൃഥ്വിയുടെ ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദി. പൃഥ്വീരാജ്, നാളെ എന്ത് സംഭവിച്ചാലും, എനിക്കറിയാം നിങ്ങള്‍ നിങ്ങളുടെ ആയിരം ശതമാനം ഇതിനായി നല്‍കിയിട്ടുണ്ടെന്ന്. എന്തായാലും സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം അംഗീകരിക്കപ്പെടും.”
Read More: വിജയ നിമിഷത്തില്‍ പൃഥ്വിയെ ചേര്‍ത്ത് പിടിച്ച്, പൃഥ്വിയോട് ചേര്‍ന്ന് നിന്ന് സുപ്രിയ

‘ലൂസിഫര്‍ ആദ്യ പ്രദര്‍ശനം കഴിഞ്ഞു മടങ്ങുന്ന പ്രിഥ്വിരാജും സുപ്രിയയും, ചിത്രം. സുപ്രിയാ മേനോന്/ഇന്‍സ്റ്റാഗ്രാം

‘ലൂസിഫര്‍’ കാണാന്‍ എത്തിയ പ്രിഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍ എന്നിവരുടെ കുടുംബങ്ങള്‍, ചിത്രം, സുപ്രിയ മേനോന്/ഇന്‍സ്റ്റാഗ്രാം
മോഹന്‍ലാല്‍ നായകനാകുന്ന, മുരളി ഗോപി രചിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്. സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.ഇവരുടെയെല്ലാം പ്രകടനങ്ങളും നന്നായിട്ടുണ്ട് എന്നാണ് ഐ ഇ മലയാളം നിരൂപണത്തില്‍ ധന്യാ വിളയില്‍ വിലയിരുത്തുന്നത്.
“കൃത്യമായ കാസ്റ്റിംഗാണ് ‘ലൂസിഫറി’നെ ശ്രദ്ധേയമാക്കുന്ന മറ്റൊരു ഘടകം. വിവേക് ഒബ്റോയിയുടെയും മഞ്ജു വാര്യരുടെയും സായ് കുമാറിന്റെയും ടൊവിനോയുടെയും ഇന്ദ്രജിത്തിന്റെയും ഫാസിലിന്റെയുമെല്ലാം കഥാപാത്രങ്ങളും പെർഫോമൻസും ‘ലൂസിഫറി’ന് കരുത്തു പകരുകയാണ്. സുജിത്ത് വാസുദേവിന്റെ സിനിമോട്ടോഗ്രഫിയും സംജിത്ത് മൊഹമ്മദിന്റെ എഡിറ്റിംഗും മികച്ചു നിൽക്കുന്നു.”
Read More: Lucifer Movie Review: ചെകുത്താനും മാലാഖയും: ‘ലൂസിഫറി’ലെ ലാലിസം
പൊളിറ്റിക്കല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിന്റെ കഥ. ‘ലൂസിഫറി’ന്റെ എഴുത്തു വഴികളെ കുറിച്ചും വിശേഷങ്ങളെക്കുറിച്ചും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കവേ, തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി പറഞ്ഞതിങ്ങനെ.
“എനിക്ക് ഇഷ്ടമുള്ള ഒരു എന്റർടെയിനർ എന്ന രീതിയിലാണ് ഞാൻ ‘ലൂസിഫർ’ എഴുതിയിട്ടത്. ആദ്യം രാജേഷ് പിള്ളയുമായി ചേർന്ന് ഒരു ‘ലൂസിഫർ’ പ്ലാൻ ചെയ്തിരുന്നു, ആശിർവാദ് സിനിമാസിനു വേണ്ടി. അതല്ല ഈ ‘ലൂസിഫർ’. രാജേഷ് ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്ന ഒരു സിനിമയായതു കൊണ്ട് ആ ത്രെഡ് ഞാനെന്നേക്കുമായി വേണ്ടെന്നു വച്ചു. ‘ലൂസിഫർ’ എന്ന ടൈറ്റിലിൽ രണ്ട് ത്രെഡുകൾ മനസ്സിലുണ്ടായിരുന്നു, അതിലെ രണ്ടാമത്തെ തീമാണ് ഈ ‘ലൂസിഫറാ’യി ഡെവലപ്പ് ചെയ്തെടുത്തത്.
‘ടിയാന്റെ’ സെറ്റിൽ വച്ച് മൂന്നു വർഷങ്ങൾക്കു മുൻപാണ് ഞാൻ ഈ സിനിമയെ കുറിച്ച് രാജുവുമായി സംസാരിക്കുന്നത്. എന്റെ തിരക്കഥയിൽ ഒരു ചിത്രം സംവിധാനം ചെയ്യണം എന്ന് രാജു ആഗ്രഹം പ്രകടിപ്പിച്ചു. എന്റെ തിരക്കഥകളോടും എഴുത്തിന്റെ ശൈലിയോടും വളരെ ഇഷ്ടമുള്ളൊരു ആളാണ് രാജു. ഈ തീം പറഞ്ഞപ്പോൾ രാജുവിന് ഇഷ്ടമായി.
‘ലൂസിഫറി’ന്റെ തിരക്കഥ എഴുതി കഴിഞ്ഞപ്പോൾ നല്ല മാഗ്നറ്റിസമുള്ള, ആഴത്തിൽ പെർഫോം ചെയ്യാൻ സ്കിൽ ഉള്ള ഒരാൾ വേണം കേന്ദ്ര കഥാപാത്രമായെത്താൻ എന്നുണ്ടായിരുന്നു. സ്വാഭാവികമായും ലാലേട്ടന്റെ പേരാണ് മനസ്സിൽ വന്നത്. ശക്തമായ ഉള്ളടക്കമുള്ള ഒരു എന്റർടെയിനർ ആണ് ‘ലൂസിഫർ’.”
Read More: എന്താണ് മലയാള സിനിമയ്ക്ക് ബൈബിള്‍ പേരുകളോട് ഇത്രയിഷ്ടം
തന്റെ അഭിനയ ജീവിതത്തിന്റെ അര്‍ത്ഥവത്തായ അനുഭവങ്ങളില്‍ ഒന്നായിരുന്നു പ്രിഥ്വിരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത് എന്ന് മോഹന്‍ലാല്‍ ‘ലൂസിഫറു’മായി ബന്ധപ്പെട്ട അഭിമുഖ സംഭാഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് ആദ്യ പ്രദര്‍ശനം കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം
10.30 AM: തിയേറ്ററുകൾക്ക് മുമ്പിൽ ‘ലൂസിഫര്‍’ വിജയം ആഘോഷിച്ച് ആരാധകർ
10:13 AM: ‘ലൂസിഫര്‍’ ആദ്യ പ്രദർശനം അവസാനിച്ചു, ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍
8.18 AM: ആദ്യ പകുതി തീരുമ്പോൾ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്
#Lucifer Interval : Very quality package. So far so good with right mix of whistle-worthy moments. Second half is gonna be the key.
— |TrendingTalks™| (@Trending_Hypers) March 28, 2019
#lucifer so far an energetic thriller. Prithvi did a great job . Thilling and gripping story Won’t be a failure like odiyan. Class movie.
— mk (@letalonehappy) March 28, 2019
8.17 AM: കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ രാവിലെ 10.30നുള്ള ആദ്യ ഷോ കാണാൻ രാവിലെ മുതലേ ആരാധകരുടെ ബഹളം
#Lucifer @calicut Coronation
Great Rush For First Show at 10.30am in Coronation Single Screens
.
.@CalicutTheaters @TMohanlalwood @MohanlalClub @TrendsMohanlal pic.twitter.com/PX4wVoPn5g— Akshay Sk (@akshaym1785_m) March 28, 2019
Look who I’m watching #Lucifer with. pic.twitter.com/SOgSJoLoOx
— Vivek Ranjit (@vivekranjit) March 28, 2019
08.14 AM: ആരാധകർക്കൊപ്പം മോഹൻലാലും തിയേറ്ററിൽ ‘ലൂസിഫർ’ കാണുന്നു
07.15 AM: മോഹൻലാൽ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സിനിമ കാണാൻ തിയേറ്ററിലെത്തി. കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആരാധകർക്കൊപ്പം കാണുന്ന ചിത്രം.
07.00 AM: പബ്ലിക്കിനായുള്ള ‘ലൂസിഫർ’ ആദ്യ പ്രദർശനം ആരംഭിച്ചു
#Lucifer First Ever Show Started at Palakkad Priya Theatre, 6.45am @Mohanlal @MalayalamReview @Forumkeralam1 @Forum_Reelz @SSTweeps @Mohanlal_MP pic.twitter.com/yc9QIJDiz1
— Harikumar M (@harikumarhbk) March 28, 2019
06.45 AM: പാലക്കാട് പ്രിയ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook