മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തിലെ ഏറെ ആഘോഷിക്കപ്പെട്ട സംഭാഷണങ്ങളില്‍ ഒന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രമായ സ്റ്റീഫന്‍ നെടുമ്പള്ളി വിവേക് ഒബ്രോയുടെ കഥാപാത്രമായ ബോബിയോട് ‘നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന് പറയുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോകള്‍ കഴിഞ്ഞ് കുറേ ദിവസങ്ങളായി പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഈ രംഗത്തിന്റെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ‘ലൂസിഫർ’ നിർമ്മിച്ചത്. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രത്തെ മോഹൻലാലിന്റെ ആരാധകരും ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡ് വിജയമാണ് ചിത്രം കൈവരിച്ചത്. എട്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കി.
Read More: ആരാധകലോകം കാത്തിരിക്കുന്ന ‘എമ്പുരാന്‍’ ആര് ?: പൃഥ്വിരാജ് പറയുന്നു
ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരിക്കുകയാണ്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ‘എമ്പുരാൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം അടുത്ത വർഷം തുടങ്ങുമെന്നാണ് പൃഥ്വിരാജ് അറിയിച്ചത്. അതനുസരിച്ചു ‘എമ്പുരാൻ’ 2021 വിഷുവിനു തിയേറ്ററുകളിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. താരങ്ങളെ പറ്റി ധാരണയായിട്ടില്ലെന്നും ഷൂട്ടിങ് ലൊക്കോഷനുകളെ കുറിച്ച് ധാരണയായിട്ടുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ‘ലൂസിഫർ’ പോലെ തന്നെ കേരളത്തിലും പുറത്തുമായി ചിത്രീകരണം നടക്കും എന്നും പൃഥ്വിരാജ് വെളിപ്പെടുത്തി. ചിത്രത്തിൽ പൃഥ്വിരാജും കുറച്ചുകൂടി പ്രാധാന്യമുള്ള റോളിൽ ഉണ്ടാകുമെന്ന സൂചനകളാണ് അണിയറപ്രവർത്തകർ നൽകുന്നത്.
Read More: Empuraan: ‘എമ്പുരാൻ’ വരുന്നു: നയിക്കാൻ അതേ നാൽവർ സംഘം
സീക്വല്‍ ആണെന്നു കരുതി ‘ലൂസിഫറില്‍’ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുകയെന്നും പല കഥാപാത്രങ്ങളുടെയും മുന്‍കാലവും പറയുന്ന ചിത്രമായിരിക്കും വരികയെന്നും സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി. ‘ലൂസിഫറിന്റെ’ ക്ലൈമാക്‌സിലെ ട്വിസ്റ്റുകള്‍ക്ക് രണ്ടാം ഭാഗത്ത് തുടര്‍ച്ചയുണ്ട്. ആരാണ് അബ്രാം ഖുറേഷിയെന്നായിരിക്കും രണ്ടാം ഭാഗത്ത് പറയുക എന്നാണ് സൂചന. ആദ്യ ഭാഗത്തേക്ക് കഥാപാത്രങ്ങള്‍ എങ്ങനെ എത്തിയെന്നും ചിത്രം വരച്ചുകാട്ടും.
‘More than a King..less than a God!Coming…SOON ENOUGH!’ എന്നാണു സംവിധായാകൻ തന്റെ നായകനെ വിശേഷിപ്പിക്കുന്നത്. ‘രാജാവിന് മുകളിൽ, ദൈവത്തിനു താഴെ’ എന്നർത്ഥം വരുന്ന വരികളാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനത്തിനൊപ്പം ചേർത്തിരിക്കുന്നത്. എന്തായാലും നായകകഥാപാത്രത്തെയാണ് അത് വിശേഷിപ്പിക്കുന്നത് എന്നതിൽ സംശയമില്ല.