/indian-express-malayalam/media/media_files/uploads/2019/05/mohanlal-lucifer-location.jpg)
Mohanlal in Lucifer Location: ഷൂട്ടിംഗിന്റെ ഇടവേളകളിൽ വിശ്രമിക്കാതെ തന്റെ സഹപ്രവർത്തകരെ സഹായിക്കുന്ന സൂപ്പർ സ്റ്റാർ മോഹൻലാൽ. കൊടും തണുപ്പിനെയും വകവെയ്ക്കാതെ കയ്യിൽ ഭാരമുള്ള മണൽചാക്കുകളും തൂക്കി സെറ്റിൽ സഹായിക്കുന്ന മോഹൻലാലിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് പൃഥ്വിരാജാണ്. 'ലൂസിഫറി'ന്റെ റഷ്യൻ ലൊക്കേഷനിൽ നിന്നുള്ള രംഗങ്ങളാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
"മൈനസ് 16 ഡിഗ്രി സെൽഷ്യസാണ് റഷ്യയിലെ താപനില. അദ്ദേഹത്തിന്റെ കയ്യിലിരിക്കുന്ന ഓരോ മണൽച്ചാക്കുകളുടെയും ഭാരം 20 കിലോയ്ക്കും മുകളിലാണ്. അദ്ദേഹത്തിന് വിശ്രമിക്കാൻ സെറ്റിൽ ചൂടുള്ള ടെന്റുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പ്രാധാന്യം നൽകിയത് ഞങ്ങൾക്കൊപ്പം നിൽക്കാനും ചിത്രീകരണത്തിനു വേണ്ട ഒരുക്കങ്ങളിൽ സഹായിക്കാനുമാണ്," പൃഥ്വിരാജ് കുറിക്കുന്നു.
'ലൂസിഫറി'ന്റെ ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ചത് റഷ്യയിലായിരുന്നു. റഷ്യൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ മുൻപും പൃഥ്വിരാജ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.
View this post on InstagramA post shared by Prithviraj Sukumaran (@therealprithvi) on
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'ലൂസിഫർ' മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിക്കുകയാണ്. എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കി നൂറുകോടി ക്ലബ്ബിൽ ഇടം നേടിയ 'ലൂസിഫർ' ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡാണ് കുറിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെക്കാലത്തിനു ശേഷം വിന്റേജ് മോഹൻലാലിനെ വളരെ സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും 'ലൂസിഫറി'നുണ്ട്. മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.