ഗൂഗിൾ ട്രെൻഡിംഗിലും ഒന്നാമതാവുകയാണ് ‘ലൂസിഫർ’. ഗൂഗിളിൽ ഈ ആഴ്ച ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ട കീവേർഡുകളിൽ ഒന്നാം നിരയിൽ തന്നെ ഇടം പിടിച്ചിരിക്കുകയാണ് ‘ലൂസിഫറും’ മോഹൻലാലും. #മിയാമിഒാപ്പൺ, #യുവിസ്ട്രോങ്ങ് എന്നിവയാണ് ട്രെൻഡായി കൊണ്ടിരിക്കുന്ന മറ്റു കീവേർഡുകൾ. ഗൂഗിൾ ഇന്ത്യയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ലൂസിഫറി’ന്റെ വിജയത്തിനെ അഭിനന്ദിക്കാനായി മോഹൻലാലിന്റെ ഒരു ഡൂഡിലും ഗൂഗിൾ പങ്കുവച്ചിട്ടുണ്ട്. ലാലും യുവരാജ് സിംഗും ടെന്നീസ് കളിക്കുന്നതായാണ് ഗൂഗിളിൽ ചിത്രീകരിച്ചിരിക്കുന്നത്.

മോഹൻലാലിൻറെ മാസ്സ് പ്രകടനവും പൃഥ്വിയുടെ സംവിധാനമികവും കൊണ്ട് മികച്ച പ്രതികരണങ്ങളാണ് ‘ലൂസിഫർ’ നേടുന്നത്. കേരളത്തില്‍ മാത്രം 404 കേന്ദ്രങ്ങളിലാണ് ലൂസിഫര്‍ പ്രദര്‍ശനത്തിനെത്തിയത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോര്‍ഡും ലൂസിഫര്‍ സ്വന്തമാക്കി. ബോക്സ്‍ ഓഫീസിലും ചിത്രം മികച്ച റെക്കോര്‍ഡുകൾ സ്വന്തമാക്കുകയാണ്. ഇന്ത്യയിലെ തീയേറ്ററുകളില്‍ നിന്നായി 12 കോടിയോളം രൂപ ചിത്രം നേടിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിദേശരാജ്യങ്ങളിലെ കളക്ഷന്‍ കൂടി പുറത്തുവരുന്നതോടെ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഫസ്റ്റ് ഡേ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലൂസിഫറിന് സ്വന്തമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Read more: മോഹൻലാലിനപ്പുറം ‘ലൂസിഫറി’നു കരുത്തു പകരുന്നവർ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, മഞ്ജുവാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, പൃഥിരാജ്, നൈല ഉഷ, ബൈജു, കലാഭവൻ ഷാജോൺ എന്നു തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. മലയാളസിനിമ അടുത്തിടെ കണ്ട മോഹൻലാലിന്റെ മാസ്സായ പെർഫോമൻസ് തന്നെയാണ് താരത്തിന്റെ ആരാധകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്നതും ചിത്രം തരംഗമാവാൻ കാരണമാകുന്നതും. ഒപ്പം പൃഥിരാജിന്റെ സംവിധാന മികവും മുരളി ഗോപിയുടെ കഥയും സുജിത്ത് വാസുദേവിന്റെ ക്യാമറയുമെല്ലാം ചേരുമ്പോൾ ഒരു മാസ് എന്റർടെയിനറായി മാറുകയാണ് ‘ലൂസിഫർ’.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ