scorecardresearch

ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് അന്നറിഞ്ഞില്ല; ലൂസിഫറിന്റെ ഒന്നാം വാർഷികം

ഞാൻ ആവേശത്തിലായിരുന്നു, പൃഥ്വി അമ്പരപ്പിലും ലാലേട്ടൻ എപ്പോഴത്തേയും പോലെ ശാന്തനുമായിരുന്നു

lucifer anniversary, ലൂസിഫറിന്റെ ഒന്നാം വാർഷികം, supriya, സുപ്രിയ, prithviraj, പൃഥ്വിരാജ്, mohanlal, മോഹൻലാൽ, lucifer 2 malayalam, lucifer 2 malayalam movie, lucifer movie, lucifer malayalam movie latest news, lucifer 2 malayalam movie, lucifer sequel, lucifer malayalam movie sequel, മോഹൻലാൽ, പൃഥ്വിരാജ്, ലൂസിഫർ

മലയാള സിനിമയിലെ പോയ ദശകത്തിൽ കണ്ട ഏറ്റവും വലിയ വിജയ ചിത്രം ‘ലൂസിഫർ’ പുറത്തിറങ്ങിയിട്ട് ഇന്ന് ഒരു വർഷം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ‘ലൂസിഫർ’ 200 കോടി രൂപയുടെ ബിസിനസ്സ് സ്വന്തമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം എന്ന ബഹുമതിയും സ്വന്തമാക്കിയിരുന്നു. ചിത്രം കണ്ടിറങ്ങി പൃഥ്വിരാജിനും മോഹൻലാലിനുമൊപ്പമുള്ള ഒരു ചിത്രമാണ് സുപ്രിയ ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഒരു ചരിത്രം സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കുകയാണെന്ന് തങ്ങൾ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് സുപ്രിയ പറയുന്നത്.

“ഞാൻ ആവേശത്തിലായിരുന്നു, പൃഥ്വി അമ്പരപ്പിലും ലാലേട്ടൻ എപ്പോഴത്തേയും പോലെ ശാന്തനുമായിരുന്നു.”

View this post on Instagram

Last year this time, I had just finished loading Lucifer on all platforms and checked the out on each one of them. It was the culmination of a 3 month long, frantic, day and night post production schedule. There was no way I could have made it on time without the constant support of my cinematographer, directorial, edit, sound, DI and VFX team. One year since, the world is a lot different. And I’m a good 30 odd kilos lighter! These are tough times..and I guess memories that inspire you are more important than ever. The next morning, groggy and sleep deprived, Supriya and I went to Kavitha single screen in Ernakulam to see the first day first show of my directorial debut. And Lalettan gave me one of the best surprises of my lifetime by joining us amidst a humungous crowd. It’s been a fairly long journey in cinema..but 28/03/19 will be special till I die! Stay safe folks. #Empuraan

A post shared by Prithviraj Sukumaran (@therealprithvi) on

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായാണ് മലയാളസിനിമാലോകം ലൂസിഫറിനെ നോക്കി കണ്ടത്. മലയാളത്തിൽ നിന്നും പുലി മുരുകനു ശേഷം നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രം എന്ന വിശേഷണവും ലൂസിഫർ സ്വന്തമാക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫർ’.

ഏറെക്കാലത്തിനു ശേഷം മോഹൻലാൽ​ ആരാധകർക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെ ഏറെ കാലങ്ങൾക്ക് ശേഷം ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lucifer first anniversary mohanlal prithviraj supriya menon