Lucifer in Amazon Prime: മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ‘ലൂസിഫർ’. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് 50 ദിവസങ്ങൾ പിന്നിടുമ്പോൾ ആമസോൺ പ്രൈമിലും ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുകയാണ്. മേയ് 16 മുതലാണ് ആമസോൺ പ്രൈമിൽ ‘ലൂസിഫർ’ സ്ട്രീം ചെയ്തു തുടങ്ങുക. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ആണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഉള്ളത്.
if God doesn’t want us to see evil, then tell us why are we getting Lucifer on our service on May 16? tell na
— Amazon Prime Video IN (@PrimeVideoIN) May 14, 2019
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ആമസോൺ അധികൃതർ പറയുന്നു.
the Malayalam blockbuster Lucifer will also be available to stream in Tamil and Telugu. stay tuned
— Amazon Prime Video IN (@PrimeVideoIN) May 14, 2019
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രം എന്ന വിശേഷണവും അതോടെ ലൂസിഫർ സ്വന്തമാക്കി. ചിത്രം ഇതിനകം 150 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും അണിയറപ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
Read more: കൊടും തണുപ്പിലും സഹപ്രവർത്തകർക്ക് കൈത്താങ്ങായി മോഹൻലാൽ; ‘ലൂസിഫർ’ ലൊക്കേഷൻ വീഡിയോ
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് ‘ലൂസിഫർ’. ആദ്യചിത്രം വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകൻ’ ആയിരുന്നു. ഇതുവഴി തന്റെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച താരമൂല്യമുള്ള നടനാവുകയാണ് മോഹൻലാൽ. ചിത്രം 200 കോടി കടക്കുമോ എന്ന പ്രതീക്ഷയിലും ആകാംക്ഷയിലുമാണ് മോഹൻലാൽ ആരാധകർ.
ഏറെക്കാലത്തിനു ശേഷം മോഹൻലാൽ ആരാധകർക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read more: Lucifer Movie Review: താരപ്രഭയില്‍ തിളങ്ങുന്ന ‘ലൂസിഫര്‍
മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
‘സ്റ്റോറി-ലൈൻ’ ആവറേജ് ആയിരിക്കുമ്പോഴും സിനിമയെ ആവറേജിനു മുകളിലേക്ക് കൊണ്ടു പോയത് സിനിമയുടെ ‘മേക്കിംഗ്’ ആണ്. വളരെ ‘സ്റ്റൈലിഷ്’ ആയിട്ടാണ് പൃഥ്വിരാജ് ‘ലൂസിഫർ’ ഒരുക്കിയിരിക്കുന്നത്. വളരെ നിസാരമെന്നു കരുതുന്ന കാര്യങ്ങളിൽ പോലും സംവിധായകൻ പുലർത്തിയ സൂക്ഷ്മത, ശ്രദ്ധിക്കാതെ പോവാൻ കാഴ്ചക്കാർക്കുമാവില്ല. നൂറു ശതമാനം അർപ്പണ ബോധത്തോടെ, മുന്നിൽ കിട്ടിയ സബ്ജെക്റ്റിനെ ‘ട്രീറ്റ്’ ചെയ്തെടുക്കാൻ പൃഥിരാജ് എന്ന നവാഗത സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകൻ എന്ന രീതിയിൽ ‘ലൂസിഫറി’ൽ തന്നെ രേഖപ്പെടുത്താൻ പൃഥ്വിരാജിന് ആയിട്ടുണ്ട്.