Releasing Today – Luka, Kakshi Ammini Pilla: ടൊവിനോ തോമസ് നായകനാവുന്ന ‘ലൂക്ക’യും ആസിഫ് അലിയുടെ ‘കക്ഷി അമ്മിണിപ്പിള്ള’യും ജൂൺ 28 ന് തിയേറ്ററുകളിലെത്തുന്നു.

ടൊവിനോ തോമസ്, അഹാന കൃഷ്ണകുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ അരുണ്‍ ബോസ് ആണ് ‘ലൂക്ക’ ഒരുക്കിയിരിക്കുന്നത്. സ്റ്റോറീസ് & തോട്ട്സ് ബാനറില്‍ ലിന്റോ തോമസ്‌, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ലൂക്ക’ നിര്‍മ്മിച്ചിരിക്കുന്നത്.

മൃദുല്‍ ജോര്‍ജ്ജ്, അരുണ്‍ ബോസ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. നിമിഷ് രവിയാണ് ക്യാമറ. നിഖില്‍ വേണുവാണ് എഡിറ്റിംഗ്. നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും ചിത്രത്തിലുണ്ട്.

Read more: പ്രണയം മാത്രമല്ല ‘ലൂക്ക’: ടൊവിനോ തോമസ്

ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് അയ്യത്താൻ ആണ് ‘കക്ഷി അമ്മിണിപ്പിള്ള’ സംവിധാനം ചെയ്തിരിക്കുന്നത്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ആണ് ചിത്രം നിർമ്മിച്ചത്. അഡ്വ. കെ പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിക്കുന്നത്. നാളെ രാഷ്ട്രയത്തിൽ ഉന്നത പദവി ലഭിക്കുമെന്ന വിശ്വാസത്തിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്ന പ്രദീപന് പറയത്തക്ക കേസ്സൊന്നുമില്ല. എങ്ങനെയെങ്കിലും പയറ്റി തെളിയാൻ അവസരത്തിനായി നിൽക്കുമ്പോൾ വക്കീൽ കൂടിയായ സുഹൃത്ത് ഷംസു വഴി ഒരു പെറ്റി കേസ്സ് പ്രദീപന് ലഭിക്കുന്നത്.അങ്ങനെ ചെറുപ്പക്കാരനായ അമ്മിണിപ്പിള്ളയുടെ വക്കാലത്ത് പ്രദീപ് ഏറ്റെടുക്കുന്നു. വെറും നിസ്സാരമായ ആ കേസ്, പ്രദീപ് തന്റെ താല്പര്യത്തിനായി മറ്റൊരു രുപഭാവം നല്കി ഒരു വിവാദത്തിൽ ബോധപൂർവ്വം എത്തിക്കുന്നു. അതോടെ ഈ കേസ്സും പ്രദീപും ചർച്ചാവിഷയമാകുന്നു. തുടർന്നുണ്ടാകുന്ന രസകരങ്ങളായ മൂഹുർത്തങ്ങളാണ് ഒ പി 160/18 കക്ഷി അമ്മണിപ്പിള്ള’ എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അഡ്വ. പിലാക്കൂൽ ഷംസു എന്ന കഥാപാത്രമായി ബേസിൽ ജോസഫും ഷജിത് കുമാർ അമ്മിണിപ്പിള്ളയായി അഹമ്മദ് സിദ്ധിഖും ചിത്രത്തിലുണ്ട്.

‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. ഷിബിലയാണ് ചിത്രത്തിലെ മറ്റൊരു നായിക. സുധീഷ്, വിജയരാഘവൻ,നിർമ്മൽ പാലാഴി,ശ്രീകാന്ത് മുരളി,മാമുക്കോയ,സുടാനി ഫെയിം ലുക്ക്മാൻ,ശിവദാസ് കണ്ണൂർ,ശിവദാസ് പറവൂർ,സരയൂ,സരസ ബാലുശ്ശേരി,പോളി,ഷെെനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. സനിലേഷ് ശിവൻ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശ് നിർവ്വഹിക്കുന്നു.,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായൺഎന്നിവരുടെ വരികൾക്ക് എബി സാം, അരുൺ മുരളിധരർ എന്നിവർ സംഗീതം പകരുന്നു.

Read More: അഞ്ചു മാസം കൊണ്ട് 24 കിലോ കൂട്ടിയ കഥ: ഷിബില പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook