scorecardresearch

Luca Review: ജീവിതങ്ങൾക്ക് നിറമേകുന്ന 'വിശുദ്ധ' ലൂക്ക

Luca Movie Review: ഓരോ വൈകാരിക അവസ്ഥകളേയും വളരെ ബാലന്‍സ് ചെയ്തുകൊണ്ടുള്ള പ്രകടനം തന്നെയാണ് ടൊവിനോ കാഴ്ചവച്ചിട്ടുള്ളത്. നിഹാരിക ബാനര്‍ജി എന്ന നായിക കഥാപാത്രമായി എത്തിയ അഹാന കൃഷ്ണ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു

Luca Movie Review: ഓരോ വൈകാരിക അവസ്ഥകളേയും വളരെ ബാലന്‍സ് ചെയ്തുകൊണ്ടുള്ള പ്രകടനം തന്നെയാണ് ടൊവിനോ കാഴ്ചവച്ചിട്ടുള്ളത്. നിഹാരിക ബാനര്‍ജി എന്ന നായിക കഥാപാത്രമായി എത്തിയ അഹാന കൃഷ്ണ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു

author-image
Sandhya KP
New Update
Luca Movie Review, Luca Audience Review

Luca Movie Review in Malayalam: 'ഉയരെ', 'വൈറസ്', 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' എന്നീ സിനിമകളുടെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കു ശേഷം തിയേറ്ററിലെത്തുന്ന ടൊവിനോ തോമസ് ചിത്രമാണ് 'ലൂക്ക'. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂക്ക എന്ന ആര്‍ട്ടിസ്റ്റിന്റെ വേഷത്തിലാണ് ടൊവിനോ തോമസ് എത്തുന്നത്. നേരത്തേ റിലീസ് ചെയ്ത ചിത്രത്തിലെ ട്രെയിലറും പാട്ടുകളും 'ലൂക്ക' പറയുന്നത് ഒരു പ്രണയ കഥയാകുമെന്ന സൂചനകള്‍ നല്‍കിയുന്നു.

Advertisment

സ്വന്തം ശരികളും ചെയ്യുന്ന കാര്യങ്ങള്‍ക്ക് സ്വന്തമായ ന്യായീകരണങ്ങളുമുള്ള പെട്ടെന്ന് ദേഷ്യം വരുന്ന ആ ദേഷ്യം പരിസരം മറന്ന് പ്രകടിപ്പിക്കുന്ന തന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു 'ലോക്കല്‍' ആര്‍ട്ടിസ്റ്റാണ് ലൂക്ക. ഭൂരിപക്ഷത്തിന്റെ പാറ്റേണില്‍ നിന്നും വഴി മാറി സഞ്ചരിക്കുന്ന, മറ്റുള്ളവരുടെ കണ്ണില്‍ 'ഡിസ്-ഓര്‍ഡര്‍' എന്ന് കരുതുന്നതാണ് തന്റെ 'ഓര്‍ഡര്‍' എന്നു പറയുന്ന, ജീവിക്കുന്ന അതില്‍ സന്തോഷിക്കുന്ന ഒരു മനുഷ്യനാണ് ലൂക്ക. അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കയറിവരുന്ന പെണ്‍കുട്ടിയാണ് നിഹാരിക(അഹാന കൃഷ്ണ). ഒരു വശത്ത് ഇവര്‍ തമ്മിലുള്ള പ്രണയം മറുവശത്ത് രണ്ടു മരണങ്ങള്‍ അതു സംബന്ധിച്ച പൊലീസ് അന്വേഷണങ്ങള്‍. ഇതാണ് 'ലൂക്ക' എന്ന ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് കഥ വികസിക്കുന്നത്.

Read More: പ്രണയം മാത്രമല്ല 'ലൂക്ക': ടൊവിനോ തോമസ്

പരസ്യമേഖലയില്‍ നിന്നും അധ്യാപനത്തില്‍ നിന്നും സിനിമയിലേക്കെത്തിയ അരുണ്‍ ബോസിന്റെ ആദ്യ ചിത്രമാണ് 'ലൂക്ക'. മുമ്പ് 'പേപ്പര്‍ ബോട്ട്' എന്നൊരു ഹ്രസ്വ ചിത്രം ഒരുക്കിയ അരുണ്‍ ബോസ് തുടക്കക്കാരന്റെ യാതൊരു പതര്‍ച്ചയുമില്ലാതെയാണ് 'ലൂക്ക' ഒരുക്കിയിരിക്കുന്നത്. തന്റെ സിനിമ എങ്ങനെ ആകണമെന്നും കഥാപാത്രങ്ങള്‍ എത്തരത്തില്‍ ആകണമെന്നും വ്യക്തമായ ബോധമുള്ള സംവിധായകനാണ് അരുണ്‍ ബോസ്. അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദ്യ പകുതിയില്‍ തിരക്കഥ ഒരല്‍പ്പം ഗതിമാറിപ്പോകുന്നതായി തോന്നിയെങ്കിലും പിന്നീട് ചിത്രം അതിന്റെ താളം തിരിച്ചു പിടിച്ചു.

Advertisment

മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള നടനാണ് ടൊവിനോ തോമസ്. കഥാപാത്രങ്ങളില്‍ മാത്രമല്ല ലുക്കുകളിലും ഏറെ വ്യത്യസ്തത അദ്ദേഹം കാത്ത് സൂക്ഷിക്കാറുണ്ട്. ഇത്തവണ ലൂക്കയായി എത്തുമ്പോഴും ഏറെ വ്യത്യസ്തമായൊരു ലുക്കിലാണ് ടൊവിനോ നമുക്ക് മുമ്പില്‍ എത്തുന്നത്. ലൂക്ക എന്ന ഒരേ സമയം അസാധ്യ കലാകാരനും മനുഷ്യ സ്‌നേഹിയും എന്നാല്‍ ക്ഷിപ്രകോപിയും ഉള്ളില്‍ അരക്ഷിതാവസ്ഥ പേറുന്നവനും നെക്രോഫോബിക്കുമായ(മരണത്തോടും മരണ സംബന്ധമായ എന്തിനോടുമുള്ള ഭയം) കഥാപാത്രമായി മാറാന്‍ ടൊവിനോയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം ഒരു എക്‌സന്‍ട്രിക് ആയ ആര്‍ട്ടിസ്റ്റ് അല്ല ലൂക്ക. ഈ അവസ്ഥകളേയും വികാരങ്ങളേയും വളരെ ബാലന്‍സ് ചെയ്തുകൊണ്ടുള്ള പ്രകടനം തന്നെയാണ് ടൊവിനോ കാഴ്ച വച്ചിട്ടുള്ളത്.

Luca Movie Review, Luca Audience Review

നിഹാരിക ബാനര്‍ജി എന്ന നായിക കഥാപാത്രമായി എത്തിയ അഹാന കൃഷ്ണ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഏതൊരാളും ആഗ്രഹിക്കുന്ന ഒരു കൂട്ടുകാരി, ഒരു പങ്കാളിയാണ് നിഹാരിക എന്ന കഥാപാത്രം. അസാധ്യമായ സ്‌ക്രീന്‍ പ്രസന്‍സാണ് അഹാനയ്ക്ക്. പ്രകടനവും ഏറെ മികച്ചു നില്‍ക്കുന്നതാണ്. മണ്ണാങ്കട്ടയും കരിയിലയും പോലെ പരസ്പരം കാറ്റും മഴയും കൊള്ളിക്കാതെ കാക്കുന്ന മനോഹരമായ പ്രണയമാണ് ലൂക്കയുടേയും നിഹാരികയുടേയും. പ്രണയത്തോടൊപ്പം ഇതൊരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കൂടിയാണ്.

ചിത്രത്തിന്റെ തുടക്കത്തില്‍ ഒരിടത്ത് നിഹാരിക കുട്ടിക്കാലത്ത് താന്‍ കടന്നു പോയ ഒരു ദുരനുഭവത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. തിയേറ്ററില്‍ അത് കണ്ടിരിക്കുക എന്നത് ഏറെ പ്രയാസകരമായി അനുഭവപ്പെട്ടു. അതിനോടുള്ള ലൂക്കയുടെ പ്രതികരണം, വൈകാരികമായി ഹൃദയത്തെ ഏറെ സ്പര്‍ശിച്ച ഒരു രംഗമായിരുന്നു.

അക്ബര്‍(നിതിന്‍ ജോര്‍ജ്) എന്ന പൊലീസ് ഓഫീസറുടേയും ഭാര്യ ഫാത്തിമ(വിനീത കോശി)യുടേയും ദാമ്പത്യമാണ് ലൂക്കയിലെ മറ്റൊരു ത്രെഡ്. തുടക്കത്തില്‍ അല്‍പ്പം കല്ലുകടിയായി തോന്നുമെങ്കിലും ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ആ കല്ലുകടി കണ്ടില്ലെന്ന് നടിക്കാവുന്നതാണ്. ജാഫര്‍ ഇടുക്കി, പൗളി വിത്സണ്‍, തലൈവാസല്‍ വിജയ്, രാജേഷ് ശര്‍മ്മ, അന്‍വര്‍ ഷെരീഫ് തുടങ്ങി എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങള്‍ നന്നായി ചെയ്തു.

Luca, Luca movie photos, ലൂക്ക, Tovino Thomas, ടൊവിനോ തോമസ്, Ahaana Krishna, അഹാന കൃഷ്ണകുമാർ, Luca film, ലൂക്ക മൂവി, വീഡിയോ ഗാനം, iemalayalam, ഐഇ മലയാളം

നിമിഷ് രവിയുടെ ഛായാഗ്രഹണത്തെ കുറിച്ച് പറയാതെ ലൂക്ക എന്ന ചിത്രത്തെ കുറിച്ച് ഒന്നും പറയാനാകില്ല. അത്ര മനോഹരമാണ് നിമിഷ ഒരുക്കിയ ഓരോ ഫ്രെയ്മുകളും. ഫോര്‍ട്ടുകൊച്ചിയുടേയും കടമക്കുടിയുടേയും സൗന്ദര്യത്തെ മുഴുവനായും തന്റെ ക്യാമറയിലേക്ക് ഈ ഛായാഗ്രാഹകൻ പകര്‍ത്തിയിട്ടുണ്ട്. ചിത്രത്തോട് ചേര്‍ന്ന് പോകുന്ന സംഗീതമൊരുക്കിയ സൂരജ് എസ് കുറുപ്പും അഭിനന്ദനം അര്‍ഹിക്കുന്നു. ലൂക്കയില്‍ സ്‌നേഹവും പ്രണയവും സൗഹൃദവുമുണ്ട്. അതേസമയം ചിത്രം ഒരു ത്രില്ലറുമാണ്.

Tovino Thomas Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: