ന്യൂയോർക്കിലെ വീട്ടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വയം നിരീക്ഷണത്തിൽ കഴിയുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. കോവിഡ് കാലത്തും പരസ്പരം പ്രണയിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസം രാത്രി തന്റെ സുഹൃത്തുക്കൾക്കായി പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ ലൈവ് ചാറ്റ് ചെയ്തിരുന്നു. വളരെ പെട്ടെന്നാണ് പ്രിയങ്കയുടെ നിരവധി ഫാൻ ക്ലബുകൾ വീഡിയോ ഷെയർ ചെയ്യുകയും വൈറലാക്കുകയും ചെയ്തത്.
ക്വാറന്റൈൻ ദിവസം പ്രിയങ്കയും നിക്കും ചെലവഴിക്കുന്നതെങ്ങനെയെന്നാണ് വീഡിയോയിലുളളത്. നിക്കിന് ഉമ്മ നൽകിക്കൊണ്ടാണ് പ്രിയങ്ക ലൈവ് ചാറ്റ് അവസാനിപ്പിച്ചത്.
നേരത്തെ കൊറോണ വൈറസ് പശ്ചാത്തലത്തിൽ ആരാധകരെല്ലാം വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയാൻ പ്രിയങ്കയും നിക്കും വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. ന്യൂയോർക്കിൽ ഭർത്താവ് നിക്കിനൊപ്പമാണ് പ്രിയങ്കയുളളത്.
Read Also: നിറങ്ങളിൽ നീരാടി നിക്കും പ്രിയങ്കയും, ആതിഥേയരായി അംബാനി കുടുംബം; ഹോളി ആഘോഷ ചിത്രങ്ങൾ
ഈ മാസമാദ്യം ഹോളി ആഘോഷിക്കുന്നതിനായി പ്രിയങ്കയും നിക്കും ഇന്ത്യയിലെത്തിയിരുന്നു. അംബാനിയുടെ മകൾ ഇഷ അംബാനി സംഘടിപ്പിച്ച ഹോളി പാർട്ടിയിലാണ് ഇരുവരും പങ്കെടുത്തത്.