scorecardresearch

അളിയാ എന്ന് വിളിച്ച് ഒഫീഷ്യൽ ആക്കി കാളിദാസ്; ചക്കിയുടെ സന്തോഷത്തിൽ പങ്കു ചേർന്ന് കുടുംബം

മാളവിക പ്രണയത്തിലോ? ആരാധകരിൽ സംശയമുണർത്തി ചിത്രങ്ങൾ

മാളവിക പ്രണയത്തിലോ? ആരാധകരിൽ സംശയമുണർത്തി ചിത്രങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Malavika Jayaram | Malavika Jayaram Boyfriend | Malavika Jayaram in Love

ഈ പോസ്റ്റിന് താഴെ കാളിദാസ് ജയറാം ഇട്ട കമന്റും രംഗം കൊഴുപ്പിച്ചിട്ടുണ്ട്

ജയറാമിനെയും പാർവതിയേയും മകൻ കാളിദാസനെയും പോലെ മകൾ മാളവികയും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. മാളവിക സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് എപ്പോഴാണെന്ന കാത്തിരിപ്പിലാണ് ആരാധകർ. എൻജോയ് എൻജാമി എന്ന ഹിറ്റ് മ്യൂസിക് വീഡിയോ സംവിധാനം ചെയ്ത "മായം സെയ്തായ് പൂവേ," എന്ന മ്യൂസിക് വീഡിയോയിൽ അശോക് ശെൽവനൊപ്പം മാളവിക സ്ക്രീനിലെത്തിയിരുന്നു.

Advertisment

മാളവിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ജയറാമിനും പാർവതിയ്ക്കും കാളിദാസിനും കാളിദാസിന്റെ ഗേൾഫ്രണ്ടായ തരിണിയ്ക്കുമൊപ്പം വെക്കേഷൻ ആഘോഷിക്കുകയാണ് മാളവിക. അവധിക്കാല യാത്രയിൽ നിന്നുള്ള നിരവധി ചിത്രങ്ങളും മാളവിക ഷെയർ ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ ഒരു ചിത്രത്തിൽ മുഖം മറഞ്ഞിരിക്കുന്ന ഒരു യുവാവിനെയും കാണാം. അവസാനത്തെ പടത്തിൽ ഉള്ളത് ആരാണ്? എന്നാണ് ആരാധകർ മാളവികയോട് അന്വേഷിക്കുന്നത്.

അതേസമയം, ഈ പോസ്റ്റിന് താഴെ കാളിദാസ് ജയറാം ഇട്ട കമന്റും രംഗം കൊഴുപ്പിച്ചിട്ടുണ്ട്. 'അളിയാ' എന്നാണ് കാളിദാസിന്റെ കമന്റ്. ഇതോടൊപ്പം ഹൃദയത്തിന്റെ സ്മൈലിയും ബ്ലാസ്റ്റിന്റെ സ്മൈലിയും ചേർത്തിട്ടുണ്ട്. കാളിദാസിന്റെ പ്രണയിനി തരിണിയും ഹാർട്ടും കിസ് സ്മൈലികളും പങ്കുവെച്ചിട്ടുണ്ട്. ഈ താര കുടുംബത്തിൽ ഉടനൊരു വിവാഹമേളം കാണാമെന്ന ആവേശത്തിലാണ് ആരാധകർ.

കഴിഞ്ഞ ദിവസം മാളവിക ഷെയർ ചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയിരുന്നു. കാറില്‍ കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന രണ്ടുപേരെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കാണാം, ഒപ്പം ഒരു ഹിന്ദി പ്രണയഗാനവും. മാളവിക പ്രണയത്തിലാണോ എന്ന സംശയമാണ് ആരാധകർ ഉന്നയിക്കുന്നത്.

Advertisment
Malavika Jayaram | Malavika Jayaram Boyfriend | Malavika Jayaram in Love

ഓൺലൈൻ ചാനലായ ബിഹൈൻഡ്‌വുഡ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ പ്രവേശനത്തെ കുറിച്ച് മാളവിക മനസ് തുറന്നിരുന്നു. തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നാണ് മാളവിക പറഞ്ഞത്. തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണെന്നും മാളവിക പറഞ്ഞു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദനൊപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിനും തടിക്കും കറക്ടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും മാളവിക പറഞ്ഞിരുന്നു.

ചില സാരി പരസ്യങ്ങളിലും ടെലിവിഷൻ പരസ്യങ്ങളിലുമൊക്കെ മോഡലായി മാളവിക എത്തുകയും ചെയ്തിരുന്നു. മലബാർ ഗോൾഡിന് വേണ്ടിയുള്ള ഒരു പരസ്യ ചിത്രത്തില്‍ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.

Jayaram Kalidas Jayaram Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: