scorecardresearch

Love FM OTT:  ലൗ എഫ്എം  ഒടിടിയിലെത്തി, എവിടെ കാണാം?

Love FM Is Now Streaming on OTT: അപ്പാനി ശരത്തിനെ നായകനാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ചിത്രത്തിൽ സിനില്‍ സൈനുദ്ദീനാണ് പ്രതിനായകവേഷത്തില്‍ എത്തുന്നത്

Love FM Is Now Streaming on OTT: അപ്പാനി ശരത്തിനെ നായകനാക്കി നവാഗത സംവിധായകന്‍ ശ്രീദേവ് കപ്പൂര്‍ ഒരുക്കിയ ചിത്രത്തിൽ സിനില്‍ സൈനുദ്ദീനാണ് പ്രതിനായകവേഷത്തില്‍ എത്തുന്നത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Love FM Is Now Streaming on OTT

Love FM Is Now Streaming on OTT: റേഡിയോ ഒരു വികാരമായി നെഞ്ചിലേറ്റിയ പഴയ തലമുറയുടെ പ്രണയവും വിരഹവും സന്തോഷവും സങ്കടങ്ങളുമെല്ലാം പ്രമേയമാവുന്ന ലൗ എഫ് എം ഒടിടിയിലെത്തി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ അപ്പാനി ശരത്താണ് കേന്ദ്രകഥാപാത്രമാകുന്നത്.  

Advertisment

Also Read: The Pet Detective OTT: പെറ്റ് ഡിറ്റക്ടീവ് ഒടിടിയിൽ എത്തി, എവിടെ കാണാം?

നവാഗത സംവിധായകന്‍ ശ്രീദേവ് കപൂർ ഒരുക്കുന്ന ചിത്രത്തില്‍ സിനില്‍ സൈനുദ്ദീനാണ് പ്രതിനായകവേഷത്തില്‍ എത്തുന്നത്. ജാനകി കൃഷ്ണന്‍, മാളവിക മേനോന്‍, എം 80 മൂസ ഫെയിം അഞ്ജു എന്നിവരാണ് നായികമാര്‍. ടിറ്റോ വില്‍സണ്‍, സിനോജ് അങ്കമാലി, ജിനോ ജോണ്‍, വിജിലേഷ്, നിര്‍മ്മല്‍ പാലാഴി ഹരി കണ്ണത്ത്, ദിലീപ്, അബു വളയംകുളം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Advertisment

രണ്ട് കാലഘട്ടത്തിലെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. അപ്പാനി ശരത്ത് അവതരിപ്പിക്കുന്ന ഗസല്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത്. ഫാമിലി എന്റര്‍ടെയിനറായ ചിത്രം പ്രണയവും രണ്ട് കാലഘട്ടങ്ങളിലെ സാമൂഹ്യ വിഷയങ്ങളും ജീവിത സാഹചര്യങ്ങളുമാണ് അവതരിപ്പിക്കുന്നത്. പി. ജിംഷര്‍, ഷാജു കൊടിയന്‍ എന്നിവാണ് ചിത്രത്തിന് തിരക്കഥാ ഒരുക്കിയിരിക്കുന്നത്.

Also Read: മഴയുടെ കുഞ്ഞനുജനെത്തി, പേര് സ്കൈ; സന്തോഷം പങ്കിട്ട് സംവിധായകൻ ജോഫിൻ

മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ചിത്രം ഇപ്പോൾ മനോരമ മാക്സിൽ കാണാം. 

Also Read: എനിക്ക് മമ്മൂട്ടി എന്നു പേരിട്ടയാൾ ഇദ്ദേഹമാണ്; കൂട്ടുകാരനെ പരിചയപ്പെടുത്തി മെഗാസ്റ്റാർ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: