പ്രഭാസ് നായകനായ ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത് അതിനിലെ കഥാപാത്രങ്ങള്‍ മാത്രമല്ല, സംവിധായന്‍ എസ്.എസ് രാജമൗലി കൂടിയാണ്. ബാഹുബലി എന്ന സിനിമയോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വില പിടിപ്പുള്ള സംവിധായനായി മാറി രാജമൗലി. തന്റെ അടുത്ത ചിത്രങ്ങളെക്കുറിച്ചുള്ള ഔദ്യോഗി പ്രഖ്യാപനം രാജമൗലി നടത്തിക്കഴിഞ്ഞു. വെറൈറ്റിക്കു നല്‍കിയ അഭിമുഖത്തിലാണ് രാജമൗലിയുടെ വെളിപ്പെടുത്തല്‍.

ദെസമുരുഡു, ക്യാമറാമാന്‍ ഗംഗ തൊ രാംബാബു എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ദനയ്യയുമായായിരിക്കും ആദ്യ ചിത്രം. ഏതു ഭാഷയിലാണെന്നോ ആരായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക തുടങ്ങിയ കാര്യയങ്ങളെ കുറിച്ച് തനിക്കിപ്പോള്‍ ഒരു ധാരണയില്ലെന്നും രാജമൗലി വ്യക്തമാക്കി. ചിത്രത്തെക്കുറിച്ച് മറ്റുവിവരങ്ങളൊന്നും ലഭ്യമല്ല.

ദനയ്യ ചിത്രത്തിനു ശേഷം മഹേഷ് ബാബുവിനെ നായകനാക്കിയുള്ള ചിത്രമായിരിക്കും രാജമൗലി സംവിധാനം ചെയ്യുക. ചിത്രം നിര്‍മ്മിക്കുന്നത് കെ.എല്‍ നാരായണന്‍. 2019ഓടെ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ