മലയാളികളുടെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ ‘ബാബു ആന്റണി’യെ നായകനായി ഒമർ ലുലു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പവർ സ്റ്റാർ’. ഈ ചിത്രത്തിലൂടെ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ മലയാളചിത്രത്തിൽ അഭിനയിക്കുന്നതിലുള്ള സന്തേോഷവും ആകാംക്ഷയും അറിയിച്ചുകൊണ്ടുള്ള ലൂയിസിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
‘പവർസ്റ്റാറി’ൽ തനിക്ക് അവസരം തന്നതിന് തന്റെ സുഹൃത്തായ ബാബു ആന്റണിക്കും സംവിധായകൻ ഒമർ ലുലുവിനും നന്ദി പറയുകയാണ് ലൂയിസ്. കൂടാതെ മനോഹരമായ കേരളത്തിൽ താൻ നേരത്തെ വന്നിട്ടുണ്ട് എന്നും ഇനി വരുന്നത് ‘പവർസ്റ്റാറി’നു വേണ്ടിയാണ് എന്നും അതിനായി അക്ഷമയോടെ താൻ കാത്തിരിക്കുകയാണ് എന്നും താരം പറയുന്നു.
ഒമർ ലുലു ചിത്രം 'പവർ സ്റ്റാറിൽ ' അഭിനയിക്കുന്നതിനെ കുറിച്ച് ലൂയിസ് മാൻഡിലോർ pic.twitter.com/ekawhMYoIC
— IE Malayalam (@IeMalayalam) July 25, 2020
നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം. ഒക്ടോബറിൽ ‘പവർ സ്റ്റാർ’ ചിത്രകരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
Read more: ഒമർ ലുലുവിന് വേണ്ടി ഇടിക്കാൻ ഹോളിവുഡിൽ നിന്നും ‘പവർ സ്റ്റാർ’ എത്തും