Latest News

ഹീ ഈസ്‌ ഓൺ ദി അദർ സൈഡ്; ലൂയി മാൾ പകർത്തിയ ഗൗരി

വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാളിന്റെ ‘ ഫാന്റം ഇന്ത്യ’ എന്ന ഡോകുമെന്ററി പരമ്പരയുടെ നാലാമത്തെ എപ്പിസോഡിലാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ പിളർപ്പ് വിഷയമാകുന്നത്

K R Gouri amma, K R Gouri amma dead, K R Gouri amma passes away, K R Gouri amma Kerala, louis malle, louis malle india documentary, louis malle phantom india, louis malle phantom india watch online, louis malle kerala

ഇതിഹാസ ജീവിതത്തിനൊടുവില്‍ കെ ആര്‍ ഗൗരിയമ്മ മടങ്ങുമ്പോള്‍ ഓര്‍മ്മകളുടെ ഒരു വേലിയേറ്റമാണ് കേരള സമൂഹത്തില്‍ ഉയരുന്നത്. അവര്‍ നടന്നു തീര്‍ത്ത ചരിത്ര വഴികള്‍, ചവിട്ടിയ മുള്ളുകള്‍, അവരെ വരിഞ്ഞ നോവുകള്‍, എല്ലാറ്റിനുപരി നൂറു വര്‍ഷം കടന്ന ആ ജീവിതത്തിന്റെ ശേഷിപ്പുകള്‍.

ഇതിനിടയിലൂടെ ഒരു ചിരിക്കുന്ന മുഖം തെളിയുന്നു. ഇന്ത്യയെ അടുത്തറിയാന്‍ എത്തിയ കമ്യൂണിസ്റ്റ് അനുഭാവിയായ ഫ്രഞ്ച് ചലച്ചിത്രകാരന്റെ ക്യാമറയ്ക്ക് മുന്നിലിരുന്നു ഗൗരി തോമസ്‌ പറയുന്നു, ‘ഹീ ഈസ്‌ ഓണ്‍ ദി അദര്‍ സൈഡ്.’ ഫ്രെമിന്റെ അപ്പുറത്തേക്ക് നീളുന്ന നോട്ടം ഏറ്റുവാങ്ങാന്‍ ടി വി തോമസ്‌ അപ്പുറത്ത് ഉണ്ടായിരുന്നുവെന്നു തീര്‍ച്ച.

1969ലാണ് വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ലൂയി മാളിന്റെ ‘ ഫാന്റം ഇന്ത്യ’ എന്ന ഡോകുമെന്ററി പുറത്തു വരുന്നത്. വിഖ്യാതമായ അനേകം സിനിമകള്‍ നിറഞ്ഞ തന്റെ കരിയറില്‍ തനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം എന്ന് ലൂയി മാള്‍ വിശേഷിപ്പിച്ച ‘ഫാന്റം ഇന്ത്യ’ അദ്ദേഹം ഇന്ത്യയിലേക്ക് നടത്തിയ ഒരു ഈ അസാധാരണ യാത്രയുടെ ഡോക്യുമെന്റെഷന്‍ ആണ്. യൂറോപ്യൻ ടെലിവിഷനില്‍ മിനി സീരീസായി പ്രക്ഷേപണം ചെയ്യപ്പെട്ട ‘ഫാന്റം ഇന്ത്യ’, ഇന്ത്യയെ കണ്ടെത്തലിന്റെ അന്വേഷണവഴികളില്‍ നിറഞ്ഞ സന്തോഷത്തിന്റെ, അത്ഭുതത്തിന്റെ, പ്രകോപനങ്ങളുടെ നേര്‍കാഴ്ചയാണ്. അതിലെ ‘ഡ്രീം ആന്‍ഡ്‌ റിയാലിറ്റി’ (സ്വപ്നവും സത്യവും) എന്ന എപിസോഡിലാണ് കേരളവും, അന്നത്തെ കമ്മ്യൂണിസ്റ്റ്‌ ഭരണവും, അതില്‍ തന്നെ ലൂയി മാളിനു താത്പര്യം ജനിപ്പിച്ച പാർട്ടി പിളർപ്പും ഒക്കെ വിഷയമാകുന്നത്.

‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌കാരെക്കുറിച്ച് എനിക്ക് ധാരാളം സംശയങ്ങളുണ്ട്. യാത്രയിലുടനീളം പാര്‍ട്ടി നേതാക്കളുമായി ഞാന്‍ സംസാരിച്ചു, അവരുടെ ശക്തിയും നിലപാടുകളെയും കുറിച്ച്, ഇടത്-വലത് എന്ന തിരിവുണ്ടാക്കിയ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പിളര്‍പ്പിനെക്കുറിച്ച്…

‘മാഡം ഗൗരി തോമസ്‌, കേരളത്തിന്റെ ഭക്ഷ്യമന്ത്രി, പാര്‍ട്ടി പിളര്‍പ്പിന്റെ സചിത്ര ഉദാഹരണമാണ്. ഗൗരി ഇടത് കമ്മ്യൂണിസ്റ്റ്‌ ആണ്, ഇതേ മന്ത്രിസഭയിലെ മറ്റൊരു മന്ത്രിയായ അവരുടെ ഭര്‍ത്താവ് ടി വി തോമസ്‌, വലത് കമ്മ്യൂണിസ്റ്റും. പാര്‍ട്ടിയിലെ വൈരുധ്യങ്ങള്‍ ഇവരുടെ ബന്ധത്തെ ബാധിക്കുന്നില്ല,’ ലൂയി മാള്‍ കമന്ററിയില്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലെ പിളര്‍പ്പിനെക്കുറിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാട്, മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരും ലൂയി മാളിനോട് സംസാരിക്കുന്നുണ്ട്.

Read Here

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Louis malle phantom india documentary k r gouri amma t v thomas

Next Story
ഫൊട്ടോ എടുക്കാന്‍ ചെന്ന് നടനായി, പിന്നെ സംവിധായകനായി; ആളെ മനസ്സിലായോ?Martin Prakkat, Martin Prakkat director, Achuvinte Amma, Martin Prakkat Achuvinte amma, Martin Prakkat films, മാർട്ടിൻ പ്രക്കാട്ട്, അച്ചുവിന്റെ അമ്മ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express