/indian-express-malayalam/media/media_files/uploads/2019/04/Prakash-Raj.jpg)
ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങില്‍ കര്‍ണാടകയില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തി. താന്‍ പഠിച്ച സ്‌കൂളില്‍, ആദ്യമായി ഇരുന്ന ക്ലാസ് മുറിയില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ പ്രകാശ് രാജ്.
ഇത്തവണ അദ്ദേഹം ഒരു വോട്ടര്‍ മാത്രമല്ല, സ്ഥാനാര്‍ത്ഥി കൂടിയാണ്. ബാംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പ്രകാശ് രാജ് മത്സരിക്കുന്നത്.
'എന്റെ സ്‌കൂളില്‍ 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായിരുന്ന അതേ ക്ലാസ് മുറിയില്‍ വോട്ട് ചെയ്തു. ഗൃഹാതുരം. ഒരു പുതിയ യാത്ര...ഒരു പുതിയ മേഖല.. ജീവിതം അനുഗ്രഹിക്കപ്പെട്ടുതു പോലെ,' പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
I got to VOTE in my school and in the very class room I sat 41 years ago ..NOSTALGIC.. a NEW JOURNEY.. a NEW HORIZON.. feeling blessed by LIFE. pic.twitter.com/CVWlZ7XOJv
— Prakash Raj (@prakashraaj) April 18, 2019
പ്രകാശ് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാജ പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് പ്രകാശ് രാജ് തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞത് ഇങ്ങനെ:
'ഒരു ദിവസമല്ല എനിക്കു മുന്നില്‍ ബാക്കിയുള്ളത്, 15 വര്‍ഷമാണ്. ഇതാണ് എന്റെ ജീവിതരീതി. ഇതൊരു തുടക്കം കൂടിയാണ്. ഒരു ദിവസമാണ് ഇലക്ഷന്‍ ക്യാംപെയിനിന് ബാക്കിയുള്ളത്. ഞാനെന്റെ പരിശ്രമം തുടരും, ജനങ്ങളുമായുള്ള സംവാദം തുടരും. എനിക്കറിയണം, നമുക്കറിയണം, എത്ര പേര്‍ ബദല്‍ രാഷ്ട്രീയത്തിന് അനുകൂലിക്കുന്നുവെന്ന്. എത്രപേരുണ്ടെന്നതിന് അനുസരിച്ചു വേണം അടുത്ത ചുവടുവെപ്പ് തീരുമാനിക്കാന്‍,'' പ്രകാശ് രാജ് പറഞ്ഞു.
</p>
Read More: ഇത് അഭിനയമല്ല; രാഷ്ട്രീയത്തിലേക്കുള്ള യാത്രയെ കുറിച്ച് പ്രകാശ് രാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.