അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നെന്ന് അവനറിയുന്നുണ്ടോ; ലോഹിതദാസിന്റെ മകൻ

കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാരുകസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതിൽ ഇരിക്കാറില്ല

Lohithadas, ലോഹിതദാസ്, Lohithadas lohithadas son, ലോഹിതദാസ് മകൻ, Death Anniversary, ലോഹിതദാസ് വിടവാങ്ങിയിട്ട് 11 വർഷം, Lohithadas Kireedam Amaram Thaniyavarthanam, ലോഹിതദാസ് തനിയാവർത്തനം കിരീടം അമരം, IE Malayalam, ഐഇ മലയാളം

ഇക്കഴിഞ്ഞ ജൂണിലായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസ് ഓർമയായിട്ട് 11 വർഷം തികഞ്ഞത്. അദ്ദേഹത്തിന്റെ നിരവധി സിനിമകളുടെ ലൊക്കേഷനായിരുന്നു ലക്കിടിയിലെ അമരാവതി എന്ന സ്വന്തം വീട്. അമരാവതിയുടെ പൂമുഖത്ത് 11 വർഷമായി ഒഴിഞ്ഞു കിടന്നിരുന്ന ആ ചാരുകസേരയിൽ പുതിയ ഒരാൾ സ്ഥാനമുറപ്പിച്ചതിനെ കുറിച്ചാണ് ലോഹിതദാസിന്റെ മകൻ വിജയശങ്കർ എഴുതുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്.

വിജയ്‌ശങ്കറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാര്കസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതിൽ ഇരിക്കാറില്ല. ഇവിടെ വരുന്നവർ ചിലർ ഇത് തൊട്ടു നമസ്കരിക്കും, പൂക്കൾ സമർപ്പിക്കും, അദൃശ്യനായ ആരോ ഒരാൾ അതിൽ ഇരിപ്പുണ്ട് എന്ന വിശ്വാസത്തോടെ കണ്ണെടുക്കാതെ നോക്കി നിൽക്കും. 11 വർഷങ്ങള്ക്കു ഇപ്പുറം അധികാരത്തോടെ ഒരാൾ അതിൽ സ്ഥാനം പിടിച്ചു, ഇരിപ്പുറപ്പിച്ചു ഉറക്കസ്ഥലവും ആക്കി മാറ്റി. ലൂമിയുടെ മകൻ. അവൻ അറിയുന്നുണ്ടോ അവന് മുന്നേ അതിൽ ഇരുന്നത് ആരായിരുന്നു എന്ന്??

കഴിഞ്ഞ 11 വര്‍ഷമായി അമരാവതിയുടെ പൂമുഖത്തെ ഈ ചാര്കസേര ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇതിൽ ഇരിക്കാറില്ല. ഇവിടെ വരുന്നവർ ചിലർ…

Posted by Vijayshankar Lohithadas on Wednesday, October 7, 2020

ലക്കിടി അകലൂരിലെ ‘അമരാവതി’യാണു ലോഹിതദാസിന്റെ പല തിരക്കഥകളും പിറന്ന, പ്രിയപ്പെട്ട വീട്. അമരാവതിയുടെ വളപ്പിലാണ് അദ്ദേഹത്തിന്റെ സ്‌മൃതി മണ്ഡപവും.

ബന്ധങ്ങളുടെ ആഴവും സങ്കീർണതകളും നിസഹായതയുമൊക്കെയായിരുന്നു ലോഹിയുടെ സിനിമകളുടെ പ്രമേയങ്ങൾ. തനിയാവർത്തനത്തിലെ ബാലൻമാഷ്, കിരീടത്തിലെ സേതുമാധവൻ, ദശരഥത്തിലെ രാജീവ് മേനോൻ, ഭരതത്തിലെ ഗോപിനാഥൻ, അമരത്തിലെ അച്ചൂട്ടി, ഭൂതക്കണ്ണാടിയിലെ വിദ്യാധരൻ…തോറ്റുപോയ നായകൻമാരായിരുന്നു ലോഹിതദാസ് സിനിമകളിലെ ശ്രദ്ധാകേന്ദ്രം. ഈ കഥാപാത്രങ്ങൾ മലയാളിയെ കരയിപ്പിച്ചതിനു കണക്കില്ല. എപ്പോൾ കാണുമ്പോഴും ഉള്ളിലൊരു നോവ് നൽകുന്ന കഥാപാത്രങ്ങളെ സൃഷ്‌ടിച്ചാണ് ലോഹിതദാസ് വിടപറഞ്ഞത്.

Read More: എന്നെ കാണാൻ വേണ്ടി കാശൊന്നും ചിലവാക്കേണ്ട, ഉണ്ണി എങ്ങനെയാണോ അങ്ങനെ വന്നാൽ മതി

തിരക്കഥാകൃത്തായും സംവിധായകനായും നാൽപ്പതിലേറെ സിനിമകൾക്കാണ് ലോഹി ജന്മം നൽകിയത്. 2009 ജൂൺ 28 നാണ് ലോഹിയെന്ന അനശ്വര കലാകാരന്റെ അപ്രതീക്ഷിത വിയോഗത്തിനു കേരളം സാക്ഷിയായത്. ഹൃദയാഘാതംമൂലമാണ് ലോഹിതദാസ് മരിച്ചത്. 1955 മേയ് അഞ്ചിനാണ് ലോഹിതദാസ് ജനിച്ചത്.

24 വർഷത്തെ സിനിമ കരിയറിൽ 35 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചു. 1997 ഭൂതക്കണ്ണാടി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും. നിവേദ്യമാണ് അവസാന സിനിമ. 1998 ൽ മികച്ച പുതുമുഖ സംവിധായകനുള്ള (ഭൂതക്കണ്ണാടി) ഇന്ദിരഗാന്ധി അവാർഡ് ലഭിച്ചു. ലോഹിതദാസിന്റെ സിനിമകൾക്ക് ആറ് തവണ സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lohithadas son shares his memories about father

Next Story
ഇഷ്ടമുള്ളതെല്ലാം കഴിച്ചിരുന്നു; അരുൺ ഗോപി ‘ഫിറ്റായ’ കഥArun Gopy, Arun Gopy makeover
The moderation of comments is automated and not cleared manually by malayalam.indianexpress.com