രാജ്യമെമ്പാടുമുള്ള ജനങ്ങൾ ലോക്ക്ഡൗണിലൂടെ കടന്നുപോവുകയാണ്. ബ്യൂട്ടി പാർലറുകൾ, ഹെയർ സലൂണുകൾ, ജിമ്മുകൾ, ഫിറ്റ്നസ്സ് സെന്റുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയെല്ലാം ലോക്ക്‌ഡൗണിന്റെ ഭാഗമായി അടച്ചതോടെ മിക്കവരുടെയും സൗന്ദര്യസംരക്ഷണത്തിനും ഫിറ്റ്നസ്സ് നിലനിർത്താനുമൊക്കെയുള്ള വഴികൾ അടഞ്ഞിരിക്കുകയാണ് പലരുടെയും മുന്നിൽ. ഒന്ന് മുടി വെട്ടാനോ മുടി കളർ ചെയ്യാനോ ബാർബർമാരെയോ ബ്യൂട്ടീഷൻമാരെയോ കിട്ടാത്ത അവസ്ഥയായതോടെ പലരും മുടി നീട്ടി വളർത്തിയാണ് നടപ്പ്. ബോളിവുഡ് താരങ്ങളുടെ സ്ഥിതിയും മറ്റൊന്നല്ല.

ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ഡിംപിൾ കപാഡിയ, സംവിധായകൻ കരൺ ജോഹർ എന്നിവരെല്ലാം തന്നെ ഇപ്പോൾ ഹെയർ സ്റ്റൈൽ ഒന്നുമാറ്റിയിരിക്കുകയാണ്. നര വീണ താടിയും മുടിയുമൊക്കെയായി സൂപ്പർ ഹോട്ട് ലുക്കിലാണ് അക്ഷയ് കുമാറും കരൺ ജോഹറുമെല്ലാം.

ബോളിവുഡ് സെലബ്രിറ്റി ഫോട്ടോഗ്രാഫറായ വൈറൽ ഭയാനിയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കപിൽ ദേവിന്റെ ചിത്രവും ഷെയർ ചെയ്തിരുന്നു. ക്ലീൻ ഷേവ് ചെയ്ത തലയും നരച്ച താടിയുമാണ് കപിൽ ദേവിന്റെ ലോക്ക് ഡൗൺ ലുക്ക്.

View this post on Instagram

#kapildev new #lockdown look is awesome

A post shared by Viral Bhayani (@viralbhayani) on

Read more: ഞങ്ങൾ ഉറങ്ങി തീർക്കുകയാണ്; ബോളിവുഡ് സുന്ദരിമാർ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook