കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യം മറ്റൊരു ലോക്ക്ഡൗൺ കാലത്തിലൂടെ കടന്നുപോവുകയാണ്. സാമൂഹിക അകലം പാലിച്ച് വീടുകളിൽ തന്നെ ചെലവഴിക്കുകയാണ് ആളുകൾ. സിനിമാ ഷൂട്ടിംഗുകൾ നിർത്തിവച്ചതോടെ താരങ്ങളും വീടുകളിൽ തന്നെ കഴിയുകയാണ്. സോഷ്യൽ മീഡിയയിലൂടെ ലോക്ക്ഡൗൺ കാല അനുഭവങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരങ്ങൾ.
മനാലിയിലെ വീടിന്റെ പരിസരത്ത് 20 മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. പ്രകൃതിയ്ക്ക് വേണ്ടി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യമിതാണെന്നാണ് താരം കുറിക്കുന്നത്.
അതേസമയം, തനിക്കേറെ ഇഷ്ടപ്പെട്ട ഹൂല ഹൂപ്പ് ഡാൻസ് പ്രാക്റ്റീസിലാണ് യുവതാരം അഹാന കൃഷ്ണ. മുൻപും ഹൂല ഹൂപ്പിങ് ഡാൻസ് വീഡിയോകൾ അഹാന ആരാധകർക്കായി ഷെയർ ചെയ്തിട്ടുണ്ട്.
അടുക്കളയിൽ പാചകതിരക്കിലാണ് നടി മാളവിക മോഹൻ. ഒരു മീൻ ഫ്രൈ ഉണ്ടാക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചത്.
Read more: കോവിഡ് വെറും ജലദോഷപ്പനിയെന്ന് കങ്കണ; പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം