ലോസ് എയ്ഞ്ചൽസ്:  89ആമത് ഓസ്കർ പുരസ്കാര പ്രഖ്യാപന ചടങ്ങിന് വര്‍ണാഭമായ തുടക്കം. അമേരിക്കയിലെ ലോസ് ആഞ്ചൽസിലെ ഡോള്‍ബി തിയറ്ററിലാണ് ചടങ്ങ് നടക്കുന്നത്. പ്രശസ്ത ടോക് ഷോ അവതാരകന്‍ ജിമ്മി കിമ്മെല്‍ ആണ് പുരസ്കാര നിശ അവതരിപ്പിക്കുന്നത്.

ജസ്റ്റിന്‍  ടിമ്പര്‍ലേക്കിന്റെ സംഗീത വിരുന്നോടെയാണ് നിശ ആരംഭിച്ചത്. ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ ലാ ലാ ലാൻഡാണ് ആറ് പുരസ്കാരങ്ങള്‍ നേടി മുന്നിട്ട് നിന്നത്. എന്നാല്‍ മൂണ്‍ലൈറ്റ് മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ സ്വന്തമാക്കി.

മികച്ച നടനുള്ള പുരസ്കാരം കാസെ അഫ്ലെക് നേടി. എമ്മ സ്റ്റോണ്‍ ആണ് മികച്ച നടി. ലാ ലാ ലാന്‍ഡിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സഹനടനുള്ള പുരസ്കാരത്തിന് മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലൂടെ മഹര്‍ഷല അലി അര്‍ഹനായി. ഇതോടെ ദേവ് പട്ടേലിലൂടെ ഓസ്കര്‍ സ്വന്തമാക്കാമെന്ന് കരുതിയ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.

10:50 am- ഓസ്കര്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിലാണ് പുരസ്കാര പ്രഖ്യാപനത്തിന്റെ അവസാനഭാഗത്ത് പിഴവുണ്ടായത്

10:44 am- മികച്ച ചിത്രം മൂണ്‍ലൈറ്റ് ആണെന്ന് വാരണ്‍ ബിറ്റി പ്രഖ്യാപിച്ച് കാര്‍ഡ് ഉയര്‍ത്തിക്കാട്ടി

10:38 am- മികച്ച ചിത്രമായി ആദ്യം ലാ ലാ ലാന്‍ഡ് പ്രഖ്യാപിച്ചെങ്കിലും കാര്‍ഡിലുണ്ടായ  പിശക് കാരണമാണെന്ന് കാണിച്ച് തിരുത്തല്‍ വന്നു

10:27 am- മികച്ച നടിക്കുള്ള ഓസ്‍കര്‍ പുരസ്‍കാരം എമ്മാ സ്റ്റോണ്‍ നേടി, ചിത്രം ലാ ലാ ലാന്‍ഡ്. ഇതോടെ ആറ് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്

10:15 am- മികച്ച നടനായി കാസെ അഫ്ലെക്കിനെ തെരഞ്ഞെടുത്തു, ചിത്രം മാഞ്ചസ്റ്റര്‍ ബൈ  സീ

കാസെ അഫ്ലെക്

10:12 am- മികച്ച സംവിധായകന്‍ ഡേമിയന്‍ ഷെസല്‍- ലാ ലാ ലാന്‍ഡ്, ഓസ്കര്‍ ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍

10:05 am- മികച്ച അവലംബിത തിരക്കഥ, മൂണ്‍ലൈറ്റ്- ബേരി ജെങ്കിൻസ്. ഇതോടെ മൂണ്‍ലൈറ്റ് രണ്ടാം പുരസ്കാരം നേടിക്കഴിഞ്ഞു

10:01 am- മികച്ച ഒറിജിനല്‍ തിരക്കഥ മാഞ്ചസ്റ്റര്‍ ബൈ ദ സി- കെന്നത്ത് ലോനെര്‍ഗന്‍

9:54 am- പോയ വര്‍ഷം ചലച്ചിത്ര ലോകത്തിന് നഷ്ടമായവര്‍ക്ക് ആദരസൂചകമായി സാറാ ബരേയ്ല്‍സ് ഗാനം അവതരിപ്പിച്ചു

9:48 am- മികച്ച ഒറിജിനല്‍ ഗാനം ലാ ലാ ലാന്‍ഡിലെ സിറ്റി ഓപ് സ്റ്റാഴ്സ്, ഇതോടെ ലാ ലാന്‍ഡ് നാലാം ഓസ്കര്‍ പുരസ്കാരം സ്വന്തമാക്കി

9:44 am- മികച്ച ഒറിജിനല്‍ സ്കോര്‍ ജസ്റ്റിന്‍ ഹൂവിറ്റ്സ് ( ലാ ലാ ലാന്‍ഡ്), ഇതോടെ മൂന്നാം പുരസ്കാരമാണ് ചിത്രത്തിന് ലഭിക്കുന്നത്

9:29 am- മികച്ച ഛായാഗ്രഹണം ലാ ലാ ലാന്‍ഡ്, ലിനസ് സാഗ്രന്‍ പുരസ്കാരം സ്വീകരിക്കാന്‍ വേദിയില്‍

9:21 am- ഓസ്കര്‍ ചടങ്ങ് ആരംഭിച്ച് രണ്ട് മണിക്കൂറ് കഴിഞ്ഞിട്ടും ട്രംപ് ട്വീറ്റ് ചെയ്ത് കാണുന്നില്ലല്ലോ എന്ന് ജിമ്മി കെമ്മലിന്റെ പരിഹാസം

9:17 am- മികച്ച ഹൃസ്വ ഡോക്യുമെന്ററി ദ വൈറ്റ് ഹൈല്‍മറ്റ്സ്

9:14 am- ലയണില്‍ ബാലതാരമായി വേഷമിട്ട സണ്ണി പവാറുമായി ജിമ്മി കിമ്മെല്‍ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

9:06 – മികച്ച ചിത്രസംയോജനത്തിനുളള ഓസ്‍കര്‍ ഹാക്സോ റിഡ്‍ജിലൂടെ ജോണ്‍ ഗില്‍ബേര്‍ട്ട് നേടി

9:01- മികച്ച വിഷ്വല്‍ ഇഫക്ട് ജംഗിള്‍ബുക്ക്, റോബര്‍ട്ട് ലെഗാറ്റോ, ആദം വല്‍ഡെസ്, ആന്‍ഡ്രൂ ആര്‍ ജോണ്‍സ്, ഡാന്‍ ലെമ്മണ്‍ എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹര്‍

ജംഗിള്‍ബുക്ക്

8:44 am- മികച്ച പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ലാ ലാ ലാന്‍ ഓസ്കറിലെ ആദ്യ പുരസ്കാരം നേടി

8:41 am- മികച്ച ആനിമേഷന്‍ ചിത്രം(ഫീച്ചര്‍) സൂട്ടോപ്പിയ

8:39 am- ആനിമേറ്റഡ് ഹൃസ്വചിത്രം, പൈപ്പര്‍

8:35 am- അസ്‍ഗര്‍ ഫര്‍ഹാദിക്ക് വേണ്ടി അനൌഷെ അന്‍സാരി പുരസ്കാരം ഏറ്റുവാങ്ങി

അസ്‍ഗര്‍ ഫര്‍ഹാദി

8:28 am- മികച്ച വിദേശഭാഷാ ചിത്രം ദ സെയില്‍സ്മാന്‍(ഇറാന്‍), ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയത്തെ തുടര്‍ന്ന് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സംവിധായകനായ അസ്‍ഗര്‍ ഫര്‍ഹാദിക്ക് കഴിഞ്ഞിട്ടില്ല

ദ സെയില്‍സ്മാന്‍

8: 14 am- മികച്ച സഹനടിക്കുള്ള പുരസ്കാരം വയോള ഡേവിസിന്, ചിത്രം ഫെന്‍സസ്

വയോള ഡേവിസ്

8.00 am- മികച്ച ശബ്ദമിശ്രണം ഹാക്സോ റിഡ്ജ്, കെവിന്‍ ഒ കോണല്‍, ആന്റി റൈറ്റ്, റോബര്‍ട്ട് മാക്കന്‍സി, പീറ്റര്‍ ഗ്രേസ് എന്നിവര്‍ പുരസ്കാരത്തിന്ം അര്‍ഹരായി

7:57 am- മികച്ച ശബ്ദസംയോജനത്തിലുള്ള പുരസ്കാരത്തിന് സില്‍വൈന്‍ ബെല്ലമാരെ അര്‍ഹനായി, ചിത്രം അറൈവല്‍

7:49 am- മുന്‍ റെസ്ലിംഗ് താരം ഡ്വൈന്‍ ജോണ്‍സന്‍ വേദിയില്‍

7:41 am- മികച്ച ഡോക്യുമെന്ററി ഫീച്ചറായി ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക തെരഞ്ഞെടുക്കപ്പെട്ടു, സംവിധാനം: സംവിധായകരായ എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി

7:31 am- മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്കര്‍ പുരസ്കാരം ഫന്റാസ്റ്റിക് ബീസ്റ്റ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ദെം എന്ന ചിത്രത്തിലൂടെ കോളീന്‍ അറ്റ്‍വുഡ്  നേടി

കോളീന്‍ അറ്റ്‍വുഡ്

7:29 am- താനൊരു ഇറ്റാലിയന്‍ കുടിയേറ്റക്കാരനാണെന്ന് അലെസാന്‍ഡ്രോ ബെര്‍ത്തോലാസി, ‘പുരസ്കാരം കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിക്കുന്നു’

7:28 am- മികച്ച ചമയത്തിനുള്ള പുരസ്കാരം സൂയിസൈഡ് സ്‍ക്വാഡ് എന്ന ചിത്രം നേടി, അലെസാന്‍ഡ്രോ ബെര്‍ത്തോലാസി, ഗോര്‍ജിയോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി

 Alessandro Bertolazzi, Giorgio Gregorini and Christopher Nelson  Alessandro Bertolazzi, Giorgio Gregorini and Christopher Nelson

7:17 am- പുരസ്കാരവിജയത്തോടെ ന്യൂനപക്ഷ വിഭാഗത്തിലെ ആദ്യ ഓസ്കര്‍ ജേതാവായി മഹര്‍ഷല അലി മാറി

മഹര്‍ഷല അലി

7:17 am- ആദ്യ പ്രഖ്യാപനത്തിലൂടെ തന്നെ ഇന്ത്യന്‍ സാധ്യതകള്‍ മങ്ങി, മികച്ച സഹനടനായി നോമിനറ്റ് ചെയ്യപ്പട്ട ദേവ് പട്ടേലിന് പുരസ്കാരമില്ല

7:16 am- മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് മഹര്‍ഷല അലി മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു

7:13 am- ജെഫ് ബ്രിഡ്ജസ്, മൈക്കല്‍ ഷാനന്‍, ദേവ് പട്ടേല്‍, ലൂക്കാസ് ഹെഡ്ജസ്, എന്നിവരും സഹനടനുള്ള ഓസ്കര്‍ പുരസ്കാരത്തിനായി മത്സരിക്കുന്നുണ്ട്

7:10 am- മികച്ച സഹനടനുള്ള  പുരസ്കാരം പ്രഖ്യാപിക്കുന്നു

7:07 am- അവതാരകനായ ജിമ്മി കെമ്മല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയത്തെ പരിഹസിച്ചാണ് ചടങ്ങിന് തുടക്കമിട്ടത്. ട്രംപ് ഭരണകൂടം ഏർപെടുത്തിയ വൈറ്റ് ഹൗസിലെ മാധ്യമ വിലക്കിനെ ജിമ്മി കെമ്മല്‍ പരിഹസിച്ചു

7:02 am- ഓസ്കറിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട കാണ്‍ട് സ്റ്റോപ് ദ ഫീലിംഗ് എന്ന ഗാനം ജസ്റ്റിന്‍ ടിമ്പര്‍ലേക്ക് ആലപിച്ച് പുരസ്കാര നിശ ആരംഭിച്ചു

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ