വിവാഹ ബന്ധം വേർപെടുത്തിയാൽ പിന്നെ സിനിമയിലേക്ക് മടങ്ങിവരികയാണ് പൊതുവേ നടിമാർ ചെയ്യാറുളളത്. എന്നാൽ ഈ രീതിയിൽനിന്നും മാറി ചിന്തിച്ചിരിക്കുകയാണ് നടി ലിസി. പ്രിയദർശനുമായി വേർപിരിഞ്ഞശേഷം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന കണക്കുകൂട്ടലുകളെ തെറ്റിച്ചിരിക്കുകയാണ് ലിസി. ഡബ്ബിങ് സ്റ്റുഡിയോ തുടങ്ങി സിനിമ വ്യവസായത്തിലേക്ക് കടക്കുകയാണ് ലിസി.

‘ലിസി ലക്ഷ്മി ഡബ്ബിങ് സ്റ്റുഡിയോ’യുടെ ഉദ്ഘാടനം ചെന്നൈയിൽ നടന്നു. ഉലക നായകൻ കമൽഹാസനാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്. റസൂൽ പൂക്കുട്ടി, സംവിധായകൻ കെ.എസ്.രവികുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

lissy, dubbing studio, lissy lakshmi

24 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് സംവിധായകൻ പ്രിയദർശനും ലിസിയും വേർപിരിഞ്ഞത്. 1990 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹിതയായതോടെ അഭിനയരംഗത്തുനിന്നും ലിസി വിട്ടുനിന്നു. പിന്നീട് ബിസിനസിലായിരുന്നു ശ്രദ്ധിച്ചത്. 2014 ഡിസംബറിലാണ് വേർപിരിയാൻ തീരുമാനിച്ച് ഇരുവരും ചെന്നൈ കോടതിയെ സമീപിച്ചത്. സിനിമാ രംഗം ഏറെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഇരുവർക്കും കല്യാണി, സിദ്ധാർഥ് എന്നീ രണ്ടു മക്കളുണ്ട്.

lissy, dubbing studio, lissy lakshmi

lissy, dubbing studio, lissy lakshmi

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ