scorecardresearch

വീണ്ടും 'ലിസ'യെത്തുന്നു

വര്‍ഷങ്ങള്‍ക്കു ശേഷം ലിസ എന്ന പേരില്‍ ഒരു ത്രീഡി ഹൊറര്‍ ചിത്രം ഒരുങ്ങുകയാണ്

വര്‍ഷങ്ങള്‍ക്കു ശേഷം ലിസ എന്ന പേരില്‍ ഒരു ത്രീഡി ഹൊറര്‍ ചിത്രം ഒരുങ്ങുകയാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anjali, Lisa Movie

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ചിത്രമാണ് ലിസ. ഭാര്‍ഗവീ നിലത്തിനു ശേഷം തുടര്‍ച്ചയായി ഇറങ്ങിയ പ്രേത സിനിമകളില്‍, പ്രേക്ഷക മനസുകളില്‍ വലിയ കോളിളക്കം സൃഷ്ടിക്കാന്‍ 1978ല്‍ പുറത്തിറങ്ങിയ ലിസയ്ക്കു സാധിച്ചു.

Advertisment

ചിത്രത്തിന്റെ ആദ്യഭാഗം നേടിയ വിജയം നല്‍കിയ പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടാം ഭാഗമായ 'വീണ്ടും ലിസ' ഒരുക്കിയത്. ആദ്യഭാഗവുമായി ബന്ധമില്ലായിരുന്നുവെങ്കിലും ഇരുചിത്രങ്ങളും വിജയം തന്നെയായിരുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ലിസ എന്ന പേരില്‍ ഒരു ത്രീഡി ഹൊറര്‍ ചിത്രം ഒരുങ്ങുകയാണ്. ഛായാഗ്രഹകനും, സംവിധായകനുമായ പി.ജി മുത്തയ്യ നിര്‍മ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ രാജു വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന്ത അഞ്ജലിയാണ്. സിനിമയ്ക്ക് മറ്റു പല പേരുകളും ആലോചിച്ചിരുന്നുവെന്നും, എന്നാല്‍ അതൊന്നും തൃപ്തികരമല്ലാത്തതിനാല്‍ വീണ്ടും 'ലിസ'യിലേക്കെത്തുകയായിരുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

മലയാളത്തിലല്ല ചിത്രം ഒരുങ്ങുന്നത്. തമിഴിലും തെലുങ്കിലും ഒരേ സമയം ചിത്രീകരിക്കുന്ന ലിസ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യും. പ്രേതബാധയുള്ള വീട്, അധിക മേക്കപ്പ് ചെയ്ത പ്രേതം എന്നീ സ്ഥിരം ക്ലീഷേകള്‍ ഒഴിവാക്കിയാണ് ചിത്രമൊരുക്കുന്നതെന്ന് സംവിധായകന്‍ രാജു വിശ്വനാഥ് പറയുന്നു. ഇരുഭാഷകളും മികവുറ്റ രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ കഴിയുന്നത് കൊണ്ടാണ് അഞ്ജലിയെ നായികയായി തെരഞ്ഞെടുത്തത്. നിര്‍മ്മാതാവായ മുത്തയ്യ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സന്തോഷ് ദയാനിഥിയാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ ആദ്യഭാഗം ഹൈദരാബാദിലും ബാക്കി ഭാഗം കൊടൈക്കനാലിലുമാണ് ചിത്രീകരിക്കുന്നത്.

Advertisment
Horror Movies

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: