ബോളിവുഡിന്റെ ഗ്ലാമര്‍ ഗേള്‍ ലിസ ഹെയ്ഡന്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് മിക്കപ്പോഴും ചിത്രങ്ങളുടെ പേരിലാകും. ബിക്കിനി ധരിച്ച് നിറവയറില്‍ കൈവച്ചു നില്‍ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ലിസ താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന് ലോകത്തോടു പറഞ്ഞത്. പിന്നീട് നവജാത ശിശുക്കള്‍ക്ക് മുലയൂട്ടാന്‍ മടിക്കരുതെന്ന സന്ദേശമുയര്‍ത്തി തന്റെ കുഞ്ഞിനെ മുലയൂട്ടുന്ന മനോഹരമായൊരു ചിത്രവും ലിസ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിരുന്നു. വീണ്ടും മറ്റൊരു വ്യത്യസ്തതയുമായി എത്തിയിരിക്കുകയാണ് താരം.

A post shared by Lisa Haydon (@lisahaydon) on

തന്റെ ആദ്യ വിവാഹ വാര്‍ഷികം ഭര്‍ത്താവിനോടും കുഞ്ഞിനോടുമൊപ്പം ബീച്ചിലാണ് ലിസ ആഘോഷിക്കുന്നത്. കുഞ്ഞുമകന്‍ സാക്കും ഇവര്‍ക്കൊപ്പമുണ്ട്. ബ്രിട്ടനിലെ വ്യവസായി ദിനോ ലവാനിയെയാണ് ഒരുവര്‍ഷത്തോളം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ ലിസ വിവാഹം ചെയ്തത്. തായ്‌ലൻഡിലെ ഫുകെറ്റ് ബീച്ചില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Thanks for sharing all the best things in life with me. So proud of the dad and husb you are. #oneyear

A post shared by Lisa Haydon (@lisahaydon) on

തമിഴ്‌നാട് സ്വദേശി വെങ്കട്ടിന്റെയും ഓസ്ട്രേലിയന്‍ സ്വദേശി അന്നാ ഹെയ്ഡന്റെയും മകളാണ് ലിസ ഹെയ്ഡണ്‍. 2010ല്‍ പുറത്തിറങ്ങിയ ഐഷ എന്ന ചിത്രത്തിലൂടെയാണ് ലിസ സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് ലസ്‌കല്‍സ്, ക്യൂന്‍, യേ ദില്‍ ഹെ മുശ്ക്കില്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

A post shared by Lisa Haydon (@lisahaydon) on

A post shared by Lisa Haydon (@lisahaydon) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ