ലിപ്‌സ്റ്റിക്ക് അണ്ടർ മൈ ബുർക്ക ഇന്ത്യയിൽ പ്രദർശനത്തിനൊരുങ്ങുന്നു. ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്‌ലെറ്റ് ടൈബ്ര്യൂണൽ (എഫ്‌സിഎടി) ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് പ്രദർശനത്തിനെത്തുന്നത്.ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ലഭിച്ചുവെന്നും ഉടൻ പ്രദർശനത്തിനെത്തുമെന്നും നിർമ്മാതാവ് പ്രകാശ് ഝാ പറഞ്ഞു.
എഫ്‌സിഎടിയുടെ തീരുമാനം ഈ സിനിമയുടെ പ്രാധാന്യമാണ് കാണിക്കുന്നത്. വെറും 10 സെക്കന്റ് ദൈര്‍ഘ്യമുള്ള രംഗം മാത്രമാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നും നിര്‍മാതാവ് പ്രകാശ് ഝാ പറഞ്ഞു.
നാല് സ്ത്രീകളുടെ കഥ പറയുന്ന സിനിമയാണ് ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’. ബുര്‍ഖ ധരിച്ച കോളേജ് വിദ്യാര്‍ഥിനി, ചെറുപ്പക്കാരിയായ ബ്യൂട്ടീഷ്യന്‍, മൂന്ന് കുട്ടികളുള്ള ഒരമ്മ, 55കാരിയായ വിധവ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.
അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ് ലിപ്സ്റ്റിക അണ്ടര്‍ മൈ ബുര്‍ഖ ആഗ്രഹങ്ങളെല്ലാം ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്. അന്താരാഷ്‌ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ നേടിയ ഈ ചിത്രം ഗോൾഡൻ ഗ്ളോബ് പുരസ്‌കാരത്തിനുളള മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്. പ്രകാശ് ഝാ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊങ്കണ സെൻ ശർമ, രത്‌ന പഥക് ഷാ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്.
നേരത്തെ സിനിമയ്‌ക്ക് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ‘സ്ത്രീ കേന്ദ്രീകൃത ചിത്രം’ എന്നാരോപിച്ചാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലിപ്‌സ്റ്റിക് അണ്ടർ മൈ ബുർക്കയ്‌ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു.
സ്ത്രീ കേന്ദ്രീകൃതം എന്നതു കൂടാതെ നിരവധി ലൈംഗികത നിറഞ്ഞ സീനുകൾ ഇതിലുണ്ടെന്നും മോശം വാക്കുകളും ഫോൺ സെക്‌സ് തുടങ്ങിയവയും സമൂഹത്തിലെ ഒരു വിഭാഗത്തെ ഉന്നംവയ്‌ക്കുന്ന തരത്തിലുളള സീനുകളും ചിത്രത്തിലുണ്ടെന്നാണ് പ്രദർശനാനുമതി നിഷേധിച്ച് സെൻസർ ബോർഡ് പറയുന്ന കാരണങ്ങൾ. ഇത് പറഞ്ഞ് സെൻസർ ബോർഡ് നിർമാണ കമ്പനിക്ക് കത്ത് അയച്ചിരുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ബഹിഷ്‌കരിക്കുമെന്ന് ഓള്‍ ഇന്ത്യ മുസ്ലിം തെഹ്വാര്‍ കമ്മറ്റി എന്ന സംഘടന ആഹ്വാനം ചെയ്‌തിരുന്നു.