scorecardresearch

Latest News

അമ്മയുടെ തനിപകർപ്പായി ഒരു മകൾ; ആരെന്നു മനസ്സിലായോ?

ഫോട്ടോസ്റ്റാറ്റ് കോപ്പി പോലുണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്

Pearle Maaney, Pearle Maaney childhood, Nila

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം തന്നെ ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്ന് താരമായി മാറിയ വ്യക്തിയാണ് പേളി മാണി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു.

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് മകൾ നിലയും. നിലയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണാൻ പേളി ആരാധകർക്ക് ഏറെയിഷ്ടമാണ്. പേളിയുടെയും നിലയുടെയും കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കാഴ്ചയിൽ പേളിയുടെ തനി പകർപ്പാണ് നിലയും. ഇത് പേളിയുടെ കാർബൺ കോപ്പി പോലുണ്ടല്ലോ എന്നാണ് ആരാധകർ ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.

Read more: പറപ്പിച്ച് വിട് പേളിയമ്മേ; രസികൻ റൈഡുമായി നില

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്നു വിളിക്കുന്ന ഈ താരജോഡികൾ ജീവിതത്തിലെ കുഞ്ഞുകുഞ്ഞുവിശേഷങ്ങളും തമാശകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാൻ മടിക്കാറില്ല.

2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും ഒരു മകൾ ജനിച്ചു, നില എന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നിലയും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Like mother like daughter throwback photo