‘ജീവിതം വീണ്ടെടുത്തിട്ടു പോരേ സിനിമ’; സിനിമകളുടെ ഓൺലൈൻ റിലീസിൽ ലിജോ ജോസ് പെല്ലിശ്ശേരി

തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്നു നിർമ്മാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ

Lijo Jose Pellissery, ലിജോ ജോസ് പെല്ലിശ്ശേരി, Amazon Prime, ആമസോൺ പ്രെെം, Jayasurya, ജയസൂര്യ, Vijay Babu, വിജയ് ബാബു, Malayalam Film, മലയാള സിനിമ, IE Malayalam, ഐഇ മലയാളം

ലോക്ക്ഡൗണ്‍ നീണ്ടു പോകുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യൻ സിനിമകളാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസിനായി ഒരുങ്ങുന്നത്. ബോളിവുഡിലും തമിഴിലും മലയാളത്തിലും സിനിമകൾ ആമസോൺ പ്രൈം ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജയസൂര്യ ചിത്രം ‘സൂഫിയും സുജാത’യും ആമസോണിൽ റിലീസ് ചെയ്യുന്ന വാർത്ത എത്തിയത്. ഇതിനെതിരെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി.

ലിജോയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

തങ്ങളുടെ സിനിമകൾ എവിടെ പ്രദർശിപ്പിക്കണമെന്നു നിർമ്മാതാക്കളും ഏതു സിനിമ പ്രദർശിപ്പിക്കണമെന്നു തിയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവർക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.

ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്.

മലയാളത്തിൽ ആദ്യമായി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസിനെത്തുന്ന ചിത്രമാണ് ‘സൂഫിയും സുജാത’യും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് ജയസൂര്യ നായകനാകുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുക.

മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കാൻ പോകുന്നത്. ആമസോൺ പ്രൈമും ഇക്കാര്യം സ്ഥിരീകരിച്ചു. നവാഗതനായ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ലെന്നാണ് നിർമ്മാതാവ് വിജയ് ബാബു പറയുന്നത്. തിയേറ്ററുകൾ ഇനിയെന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. അതിനാലാണ് ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും നിർമ്മാതാക്കളുടെ സംഘടനയുമായി ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

ഇതിനെതിരെ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. ജയസൂര്യയുടേയും വിജയ് ബാബുവിന്റേയും സിനിമകൾ ഇനി തിയേറ്റർ കാണില്ലെന്നാണ് ഫെഡറേഷന്റെ മുന്നറിയിപ്പ്.

തമിഴ്‌നാട്ടിൽ ഇതുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉടലെടുത്തിരുന്നു. നടൻ സൂര്യയുടെ 2ഡി എന്റർടെയ്‌ൻമെന്റ് നിര്‍മ്മിച്ച് ജ്യോതിക നായികയായ ‘പൊന്‍മകള്‍ വന്താല്‍’ എന്ന സിനിമ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചതാണ് തമിഴ് സിനിമയിൽ വലിയ വിവാദങ്ങൾക്ക് കാരണമായത്. സൂര്യ സഹകരിക്കുന്ന ഒരു സിനിമയും തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചാണ് തമിഴകത്തെ തിയേറ്ററുടമകള്‍ തീരുമാനത്തെ നേരിട്ടത്. സൂര്യക്ക് പിന്തുണയുമായി നിര്‍മ്മാതാക്കളും രംഗത്തെത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lijo jose pellisserys response on films online release

Next Story
ഇങ്ങനെ ഒരുമിച്ചിരുന്നു ചിരിച്ചിട്ട് 77 ദിവസമായി: സുപ്രിയPrithviraj, Supriya Menon, പൃഥ്വിരാജ്, സുപ്രിയ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com