Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ചിത്രീകരണം ആരംഭിച്ചു

വിനായകനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

‘അങ്കമാലി ഡയറീസ്’, ‘ഈമയൗ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജല്ലിക്കെട്ടി’ന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

വിനായകനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ വിനായകനെ നായകനാക്കി ‘പോത്ത്’ എന്ന ചിത്രമൊരുക്കുന്നു എന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. പിന്നീട് സിനിമയുടെ പേര് ‘ജല്ലിക്കെട്ട്’ എന്നാണെന്ന കാര്യം ലിജോ തന്നെ ഫെയ്സ്ബുക്കിലൂടെ സ്ഥിതീകരിക്കുകയായിരുന്നു.

വിനായകനൊപ്പം അങ്കമാലി ഡയറീസ് നായകൻ ആന്‍റണി വര്‍ഗ്ഗീസും സിനിമയിലുണ്ട്. ഓരോ സിനിമയിലും വ‍്യത‍്യസ്തത പരീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഏറെ സാഹസികമായാണ് ഹൈറേഞ്ചില്‍ സിനിമ ചിത്രീകരിക്കുന്നത്. എസ്.ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്നാണ് ‘ജല്ലിക്കെട്ടി’ന്റെ തിരക്കഥ ഒരുക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കും. ഒ തോമസ് പണിക്കരാണ് ചിത്രം നിർമിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lijo jose pellissery vinayakan chemban vinod jellikkettu movie

Next Story
അന്നുമിന്നും സ്നേഹത്തോടെ: ചാക്കോച്ചന് പിറന്നാളാശംസകള്‍ നേര്‍ന്ന് മഞ്ജുKunchako Boban Birthday Manju Warrier
The moderation of comments is automated and not cleared manually by malayalam.indianexpress.com