Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

എസ്.ഹരീഷിന്റെ മാവോയിസ്റ്റ് ‘ജല്ലിക്കെട്ട്’ ആക്കി ലിജോ ജോസ് പെല്ലിശ്ശേരി; ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍

വിനായകനൊപ്പം അങ്കമാലി ഡയറീസ് നായകൻ ആന്‍റണി വര്‍ഗ്ഗീസ് അടക്കം സിനിമയിലുണ്ട്

ഈ.മ.യൗവിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം ‘ജല്ലിക്കെട്ടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ലിജോ ഫെയ്സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടത്.

വിനായകനാണ് ചിത്രത്തില്‍ നായകനാവുക. വിനായകനൊപ്പം അങ്കമാലി ഡയറീസ് നായകൻ ആന്‍റണി വര്‍ഗ്ഗീസും സിനിമയിലുണ്ട്. ഓരോ സിനിമയിലും വ‍്യത‍്യസ്തത പരീക്ഷിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഏറെ സാഹസികമായാണ് ഹൈറേഞ്ചില്‍ സിനിമ ചിത്രീകരിക്കുന്നത്. എസ്.ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ഈ.മ.യൗവിന്‍റെ വന്‍ വിജയത്തിനു ശേഷമാണ് പുതിയ സിനിമയുമായി ലിജോ ജോസ് പെല്ലിശ്ശേരി-വിനായകന്‍ ടീം എത്തുന്നത്. വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്. നിവിന്‍ പോളി സിനിമയില്‍ നായകനാകും എന്നായിരുന്നു ആദ്യം വാര്‍ത്ത. എന്നാല്‍, കഥാപാത്രത്തിന് വിനായകനാകും കൂടുതല്‍ യോജിക്കുക എന്ന തീരുമാനത്തിലേയ്ക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lijo jose pellissery unveils his new movies first look poster named jallikkettu

Next Story
അയല്‍ക്കാരനും സുഹൃത്തുമാണ് മോഹന്‍ലാല്‍, പക്ഷേ: കമല്‍ഹാസന്‍ പറയുന്നുMohanlal Kamal Hassan
The moderation of comments is automated and not cleared manually by malayalam.indianexpress.com