ടോർച്ച് അടിക്കുമ്പോൾ കൃത്യം കൊറോണയുടെ കണ്ണിൽ തന്നെ നോക്കി അടിക്കണമെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. കൊറോണ വെെറസ് എന്ന അന്ധകാരത്തെ പ്രതിരോധിക്കുന്നതിന്റെ സൂചനയായി ഏപ്രിൽ അഞ്ചിനു രാത്രി ഒൻപതിനു എല്ലാവരും വീടുകളിലെ ലെെറ്റ് ഓഫ് ചെയ്‌ത് വിളക്കോ മെഴുകുതിരിയോ കത്തിക്കുകയോ ടോർച്ച്, മൊബെെൽ ഫോൺ ലെെറ്റ് എന്നിവ ഉപയോഗിക്കുകയോ ചെയ്യണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ലിജോ ജോസ്.

“പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം.
NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ്, എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല എന്ന് കമ്മിറ്റി,” ഫെയ്സ്ബുക്ക് പോസ്റ്റിൽ ലിജോ പറയുന്നു.

മണിക്കൂറുകൾക്ക് അകത്തു തന്നെ യോജിച്ചും വിജോയിച്ചും നിരവധിപേരാണ് ലിജോയുടെ പോസ്റ്റിനു താഴെ പ്രതികരണങ്ങൾ അറിയിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിന്തുണച്ചും താരങ്ങൾ രംഗത്തു വരുന്നുണ്ട്. യുവനടന്മാരിൽ ശ്രദ്ധേയനായ ടൊവിനോ തോമസും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണക്കുന്നുണ്ട്.

ശശി തരൂർ, പി.ചിദംബരം, രാമചന്ദ്ര ഗുഹ തുടങ്ങി രാഷ്ട്രീയ സാമൂഹികരംഗത്തുള്ളവരും പ്രധാനമന്ത്രിയ്ക്ക് എതിരെ രംഗത്തെത്തിയിട്ടുണ്ട്.

Read more: എന്തൊരു പ്രഹസനമാണ്; പ്രധാനമന്ത്രിക്കെതിരെ നേതാക്കൾ

വീഡിയോ സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രി സംസാരിച്ചത്.

“കൊറോണ വെെറസിനെ നമ്മൾ ഒന്നിച്ചു പ്രതിരോധിക്കണം. ലോക്ക് ഡൗൺ കാലത്ത് ഒറ്റയ്‌ക്കാണെന്ന് ആരും വിചാരിക്കേണ്ട. നമ്മൾ ഒന്നിച്ചാണ് ഇതിനെതിരെ പോരാടുന്നത്. കോവിഡിനെ പ്രതിരോധിക്കാൻ രാജ്യം നടപ്പിലാക്കിയ ലോക്ക് ഡൗൺ ലോകശ്രദ്ധ നേടി. മറ്റ് രാജ്യങ്ങൾ ഇന്ത്യയുടെ നടപടി മാതൃകയാക്കുകയാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിച്ചു. ജനങ്ങളുടെ സഹകരണം വലിയ മാതൃകയാണ്. മാർച്ച് 22 ലെ ജനതാ കർഫ്യൂവും മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി.” വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Read more: Covid-19 Live Updates: ലോക്ക്ഡൗണില്‍ ആരും ഒറ്റയ്‌ക്കല്ലെന്ന് പ്രധാനമന്ത്രി, കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook