scorecardresearch
Latest News

യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായി ലിജോയുടെ ‘ചുരുളി’ ട്രെയിലർ

ഏറെ നിഗൂഢത നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘ചുരുളി’ പറയുന്നത്

യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതായി ലിജോയുടെ ‘ചുരുളി’ ട്രെയിലർ

വിവാദങ്ങളും തിയേറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും തുടരുന്നതിനിടയിൽ ഇന്നലെ വൈകിട്ടാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്റെ പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗിൽ ഒന്നാമതാണ് ‘ചുരുളി’യുടെ ട്രെയിലർ.

ഏറെ നിഗൂഢത നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ‘ചുരുളി’ പറയുന്നത്. നിഗൂഢത നിറയുന്ന രീതിയിലാണ് ട്രെയിലറും ഒരുക്കിയിരിക്കുന്നത്.

ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിജോ ജോസും ചെമ്പൻ വിനോദും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 19 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്.

വിനയ് തോമസിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. മധു നീലകണ്ഠൻ ഛായാഗ്രഹണവും എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു.

‘ജല്ലിക്കെട്ടി’നു ശേഷം റിലീസിനൊരുങ്ങുന്ന ലിജോ ചിത്രമാണ് ‘ചുരുളി’. അതിനിടെ തന്റെ പുതിയ ചിത്രവും ലിജോ അനൗൺസ് ചെയ്തിരുന്നു. ജൂലൈ ഒന്നിന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലിജോ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എ എന്നെഴുതിയ ഒരു പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് ലിജോ പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചത്.

Read more: എ എന്നാൽ ആന്റിക്രൈസ്റ്റോ?

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Lijo jose pellissery churuli trailer trending in youtube