ലിജോ ജോസ് പെല്ലിശ്ശേരിയും സമീര്‍ താഹിറും ഒന്നിക്കുന്നു

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് തമാശ.

Lijo Jose Pellissery, Vinay Fort, Sameer Thahir

മലയാള സിനിമയിലെ ഹിറ്റ് മേക്കേഴ്‌സായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു. വിനയ് ഫോര്‍ട്ട് നായകനാകുന്ന ‘തമാശ’ എന്ന ചിത്രത്തിനായാണ് ഇരുവരും കൈ കോര്‍ക്കുന്നത്. എന്നാല്‍ ഇതിന്റെ മുഖ്യ ആകര്‍ഷണം എന്തെന്നാല്‍ സംവിധായകരയിട്ടല്ല, നിര്‍മ്മാതാക്കളായിട്ടാണ് ഇരുവരും എത്തുന്നത് എന്നതാണ്.

ലിജോയ്ക്കും സമീറിനും പുറമെ നിര്‍മ്മാതാക്കളുടെ കുപ്പായമണിഞ്ഞ് ഛായാഗ്രഹകന്‍ ഷൈജു ഖാലിദും ചെമ്പന്‍ വിനോദ് ജോസുമുണ്ട്. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ഹാപ്പി അവേഴ്സ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രേമം സിനിമയിലെ അധ്യാപകന്റെ കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് വിനയ് ഫോര്‍ട്ടിന്റെ ഏകദേശ ലുക്ക്. എന്നാല്‍ കുറച്ചുകൂടി മുതിര്‍ന്ന അധ്യാപകനാണെന്നാണ് വേഷ വിധാനങ്ങള്‍ നല്‍കുന്ന സൂചന.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ. സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കും.

Read More: എസ്.ഹരീഷിന്റെ മാവോയിസ്റ്റ് ‘ജല്ലിക്കെട്ട്’ ആക്കി ലിജോ ജോസ് പെല്ലിശ്ശേരി; ഫസ്റ്റ്‍ ലുക്ക് പോസ്റ്റര്‍

നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഈ മ യൗ എന്ന ചിത്രത്തിനു ശേഷം ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ലിജോ ജോസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജിനൊപ്പം മറ്റൊരു മുഖ്യ വേഷമായാണ് ചെമ്പന്‍ വിനോദ് ജോസെത്തുന്നത്. മലയാള സിനിമ അടുത്ത കാലത്ത് കണ്ട് ഒരുകൂട്ടം പ്രതിഭകളാണ് തമാശയ്ക്കായി കൈ കോര്‍ക്കുന്നത് എന്ന കാര്യം വലിയ പ്രതീക്ഷയാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Lijo jose pellissery and sameer thahir join hands vinay fort chemban vinod jose

The moderation of comments is automated and not cleared manually by malayalam.indianexpress.com