/indian-express-malayalam/media/media_files/uploads/2022/10/Mohanlal-Lijo.jpg)
പുതിയ ചിത്രത്തിനായി ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും കൈകോർക്കുന്നു. മോഹൻലാൽ തന്നെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
"എന്റെ അടുത്ത പ്രോജക്ട് ഇന്ത്യൻ സിനിമയിലെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് പ്രൊജക്ട് നിർമ്മിക്കുന്നത്," ചിത്രങ്ങൾ പങ്കുവച്ച് മോഹൻലാൽ കുറിച്ചു.
ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായിട്ടായിരിക്കും വേഷമിടുക എന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് അണിയറപ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Big announcement coming up on most exciting pairing of @Mohanlal & #LijoJosePellissery . The big budget period film based on a myth has #Mohanlal playing a wrestler. Project 100% confirmed, to be produced by #ShibuBabyJohn, shoot to start in #Rajasthan, in January 2023.
— Sreedhar Pillai (@sri50) October 23, 2022
ഷിബു ബേബി ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രം 2023 ജനുവരിയില്‍ രാജസ്ഥാനില്‍ ചിത്രീകരണം ആരംഭിക്കും. ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു കൂട്ടുകെട്ടാണിത്. അതുകൊണ്ടു തന്നെ വലിയ ആഹ്ലാദത്തിലാണ് അവര്‍. മോഹൻലാലിന്റെ പോസ്റ്റിനു താഴെ ആശംസകൾ അർപ്പിക്കുകയാണ് ആരാധകർ.
വൈശാഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം ' മോണ്‍സ്റ്റര്‍' തീയറ്ററുകളിലെത്തിയിരിക്കുകയാണ്. വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിനെന്നു അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടിരുന്നെങ്കിലും പുതുമയൊന്നും ചിത്രത്തിലില്ലെന്നാണ് പ്രതികരണങ്ങള്‍ ഉയരുന്നത്.
ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന 'മോണ്‍സ്റ്റര്‍' വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ലക്ഷ്മി മഞ്ജു, ഗണേഷ് കുമാര്‍, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ.ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയ്കൃഷ്ണ ടീം ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.