ബംഗളൂരു: കര്‍ണാടകയില്‍ ബാഹുബലി 2വിന്‍റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കര്‍ണാക ഫിലിം ചേംബറിന് കത്ത്. ഒരു വിഭാഗം കന്നട ആക്ടിവിസ്റ്റുകളാണ് സിനിമക്കെതിരെ രംഗത്തെത്തിയത്. സത്യരാജ് അഭിനയിക്കുന്ന ചിത്രം കര്‍ണാടകയില്‍ റിലീസ് ചെയ്യരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ചിത്രത്തില്‍ കട്ടപ്പയെ അവതരിപ്പിച്ച സത്യരാജ് കാവേരി വിഷയത്തില്‍ എടുത്ത തമിഴ്നാട് അനുകൂല നിലപാടാണ് ബഹുബലിക്കെതിരായ പ്രതിഷേധത്തിലേക്കു എത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കന്നഡ രക്ഷണ വേദികെ പ്രവര്‍ത്തകരാണ് ആദ്യം രംഗത്ത് വന്നത്.
ബെല്ലാരിയിലെ തീയറ്ററില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ കഴിഞ്ഞ ദിവസ സംഘര്‍ഷമുണ്ടായിരുന്നു.

പ്രതിഷേധത്തെ തുടര്‍ന്ന് ടീസര്‍ പ്രദര്‍ശിപ്പിക്കുന്നതു നിര്‍ത്തിവെച്ചു. ബാഹുബലി ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരണവും നടക്കുകയാണ്.

കാവേരി നദിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുമ്പോള്‍ കര്‍ണാടകക്കെതിരെ സത്യരാജ് പ്രസ്താവന നടത്തിയെന്നാണ് ഇവരുടെ ആരോപണം. ബെല്ലാരിയിലെ ചില തീയറ്ററുകളില്‍ സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ